ജോ ജോസഫിന്‍റെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവം,അറസ്റ്റിലായവരില്‍ കോണ്‍ഗ്രസ് മുന്‍ മണ്ഡലം ഭാരവാഹിയും
തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തുംവിധം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍.കോൺഗ്രസ് മണ്ഡലം മുൻ ഭാരവാഹിയായ പട്ടാമ്പി സ്വദേശി ഷുക്കൂർ,പാലക്കാട് സ്വദേശി ശിവദാസൻ എന്നിവരാണ് അറസ്റ്റിലായത്.കേസില്‍ അഞ്ചുപേരെ പോലീസ് ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സൈബര്‍ വിദഗ്ധര്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ചു വരുകയാണ്.എല്‍.ഡി.എഫ്. തൃക്കാക്കര മണ്ഡലം സെക്രട്ടറി എം. സ്വരാജിന്റെ പരാതിയിലാണ് സംഭവത്തില്‍ പോലീസ് കേസെടുത്തത്. ഡോ. ജോ ജോസഫിനെ സാമൂഹികമാധ്യത്തില്‍ സ്വഭാവഹത്യ നടത്താനും ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ […]
