കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജാമ്യം ലഭിച്ച ജിതിന്‍ ഭാസ്‌കറിന് ജയിലിന് പുറത്ത് വമ്പന്‍ സ്വീകരണമൊരുക്കി സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍
കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ജാമ്യം ലഭിച്ച ജിതിന്‍ ഭാസ്‌കറിന് വമ്പന്‍ സ്വീകരണമൊരുക്കി സിപിഎം-ഡിവൈഎഫ്ഐ നേതാക്കള്‍. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ജിതിന്‍ ഭാസ്‌കറിനെ സ്വീകരിക്കാന്‍ സിപിഎം ഡിവൈഎഫ്ഐ നേതാക്കള്‍ എത്തിയിരുന്നു. സിപിഎം വടകര ഏരിയ സെക്രട്ടറി കെ ഗോപാലന്‍ മാസ്റ്റര്‍, ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് എന്നിവരടക്കമാണ് ജിതിനെ സ്വീകരിക്കാനെത്തിയത്. മാലയിട്ട് സ്വീകരിച്ച ജിതിനെയും കൊണ്ട് റോഡിലൂടെ പ്രകടനമായി നീങ്ങുകയും ചെയ്തു. ഇന്ന് വൈകിട്ട് 4:30ന് തിരുവള്ളൂരില്‍ വെച്ച് ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിതിന് സ്വീകരണ […]



