ഡിജിറ്റ് ഓള്‍, സാങ്കേതിക വിദ്യയും നവീകരണവും ലിംഗസമത്വത്തിനായി; ഇന്ന് അന്താരാഷ്‌ട്ര വനിതാ ദിനം
സമൂഹത്തിൽ സ്ത്രീകളുടെ അവകാശങ്ങളുടെ പുരോഗതിക്കായി പ്രവർത്തിക്കാനും നേട്ടങ്ങൾ കൊട്ടിഘോഷിക്കാനുമുള്ള ഒരു ദിവസമാണ് അന്താരാഷ്ട്ര വനിതാദിനമായി ആചരിക്കുന്നത്. യുഎസില്‍ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ. വനിതാ ദിനമാഘോഷിക്കുന്നതിന്റെ വേരുകളുണ്ട്.പ്രത്യേകിച്ചും സ്ത്രീകള്‍ അവരുടെ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ക്കും വോട്ടവകാശത്തിനും വേണ്ടി പോരാടുന്നതിനായിരുന്നു അത്. 1911ല്‍ ഓസ്ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മനി, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളില്‍ ഒരു ദശലക്ഷത്തിലധികം സ്ത്രീകള്‍ അവരുടെ അവകാശങ്ങള്‍ക്കായി അണിനിരന്നതാണ് ആദ്യ വനിതാ ദിന ആഘോഷമായി കണക്കാക്കുന്നത്. ഈ സംഭവത്തിന് ശേഷം വനിതാ ദിനാഘോഷങ്ങളുടെ വ്യാപ്തി ലോകമെമ്പാടും വര്‍ധിച്ചു. […]
