National

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു; യുവാവ് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം ബലാത്സംഗം ചെയ്തു; പരാതിയുമായി 21 കാരി; കേസ്

  • 27th January 2024
  • 0 Comments

മുംബൈ:ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവ് മദ്യം നല്‍കി അബോധാവസ്ഥയിലാക്കിയശേഷം ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി ഇരുപത്തിയൊന്നുകാരി. യുവതിയുടെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത മുംബൈ വോര്‍ലി പൊലീസ് അന്വേഷണം ആരംഭിച്ചു. സമൂഹമാധ്യമത്തിലൂടെ സുഹൃത്തുക്കളായതാണ് ഇരുവരും. താന്‍ അനുഭവിച്ച ദുരിതത്തെ കുറിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ തന്നെയാണ് വെളിപ്പെടുത്തിയത്. ഇന്‍സ്റ്റഗ്രാം വഴി സുഹൃത്തായ ഹീതിക് ഷായെ ജനുവരി 13നാണ് നേരിട്ട് കാണുന്നതെന്ന് യുവതി പറയുന്നു. രാത്രിയില്‍ പാര്‍ട്ടിക്കായി ഇരുവരും ഒന്നിച്ചുപുറത്തുപോയി. കൂടുതല്‍ മദ്യപിക്കാന്‍ ഹീതിക് ഷാ തന്നെ നിര്‍ബന്ധിച്ചതായും ബോധം നഷ്ടപ്പെട്ടതായും യുവതി പറയുന്നു. […]

error: Protected Content !!