Kerala News Sports

ഐസൊലേഷന്‍ പൂര്‍ത്തിയാക്കി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍; പരിശീലനം പുനരാരംഭിച്ചു

  • 27th January 2022
  • 0 Comments

പൂര്‍ണ തോതില്‍ പരിശീലനം പുനരാരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍. കളിക്കാരില്‍ ഭൂരിഭാഗം പേരും ഐസൊലേഷനില്‍ നിന്ന് പുറത്തുവന്നു. ക്യാമ്പിലെ കൊവിഡ് ബാധയെ തുടര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയിരുന്നില്ല. നിലവില്‍ വിദേശ താരങ്ങളടക്കമുള്ളവര്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ക്ലബ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 12ന് ഒഡീഷക്കെതിരായ മത്സരത്തിനു പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് ക്യാമ്പില്‍ കൊവിഡ് വ്യാപനമുണ്ടായത്. തുടര്‍ന്ന് താരങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമൊക്കെ ഐസൊലേഷനില്‍ പ്രവേശിച്ചു. ക്ലബില്‍ കൊവിഡ് ബാധ രൂക്ഷമായിരുന്നു എന്നാണ് വിവരം. […]

Sports

കന്നിക്കിരീടം തേടിയിറങ്ങുന്ന ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി

മുംബൈ: ഐഎസ്എല്‍ പുതിയ സീസണിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് വലിയ തിരിച്ചടി. ടീമിലെ പ്രതിരോധത്തിലെ പ്രധാനതാരവും കഴിഞ്ഞ സീസണുകളിലെ ക്യാപ്റ്റനുമായ സന്ദേശ് ജിങ്കന് പരുക്ക്. ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ക്കായി ഇന്ത്യന്‍ ടീമിനൊപ്പമുള്ള ജിങ്കന് പരിശീലന മത്സരത്തിനിടെയാണ് പരുക്കേറ്റത്. താരത്തിന്റെ കാല്‍മുട്ടിനേറ്റ പരുക്ക് ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സീസണുകളിലെല്ലാം ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സിനുവേണ്ടി മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തുടക്കം മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗമായിരുന്ന ജിങ്കന്‍ ഇന്ത്യന്‍ ടീമിലും പ്രതിരോധത്തിന്റെ ഉരുക്ക് കോട്ടയാണ്. പരിക്ക് […]

error: Protected Content !!