National News

കുട്ടികൾക്കുള്ള വാക്‌സിനേഷൻ ആരംഭിച്ചു

  • 3rd January 2022
  • 0 Comments

രാജ്യത്തെ പതിനഞ്ചിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷൻ ആരംഭിച്ചു. 2007 ലോ അതിനു മുൻപോ ജനിച്ചവർക്കാണ് വാക്‌സിൻ നൽകുന്നത്. കുത്തിവയ്പ്പ് എടുക്കുന്നതിനായി കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്യണം. രാജ്യത്താകെ എട്ടു ലക്ഷത്തോളം കുട്ടികൾ കോവിൻ പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്പോട് റജിസ്ട്രേഷനും സൗകര്യമുണ്ട്. ഇവർക്ക് ഭാരത് ബയോടെക്കിന്റെ കോവാക്സിൻ ആണ് നൽകുക. 28 ദിവസത്തിനു ശേഷം രണ്ടാം ഡോസും നൽകും. കോവിഡിന്റെ ഒമിക്രോൺ വകഭേദം ദ്രുതഗതിയിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കുട്ടികൾക്ക് വാക്‌സിൻ നൽകാൻ […]

National News

രാജ്യത്ത് ആശങ്ക പരത്തി ഒമിക്രോൺ; രോഗം സ്ഥിരീകരിച്ചത് 1525 പേർക്ക്

  • 2nd January 2022
  • 0 Comments

രാജ്യത്ത് ആശങ്ക പരത്തി ഒമിക്രോൺ കേസുകളുടെ എണ്ണം 1500 കടന്നു. ഇത് വരെ 1525 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഏറ്റവും കൂടുതൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച മഹർഷ്‌ട്രയിൽ 460 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇത് കൂടാതെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണവും കുതിച്ചുയരുകയാണ്. രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 കൊവിഡ് കേസുകളും 284 മരണവും റിപ്പോർട്ട് ചെയ്തു. ഒരാഴ്ചയ്ക്കിടെ നാലിരട്ടി വർധനയാണ് രാജ്യത്തെ പ്രതിദിന കേസിലുണ്ടായത്. മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 9170 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . […]

Kerala News

സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ;ആകെ രോഗ ബാധിതർ 107 രാജ്യത്ത് രണ്ട് ഒമിക്രോൺ മരണം

  • 31st December 2021
  • 0 Comments

കേരളത്തിൽ 44 പേര്‍ക്ക് കൂടി ഒമൈക്രോൺ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വന്നവരാണ്. 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്.എറണാകുളത്ത് 12, കൊല്ലം 10, തിരുവനന്തപുരം എട്ട്, തൃശ്ശൂര്‍ നാല്, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ രണ്ട് വീതം, ആലപ്പുഴ, ഇടുക്കി ഒന്ന് വീതം എന്നിങ്ങനെയാണ് ജില്ലതിരിച്ചുള്ള കണക്ക്.സംസ്ഥാനത്ത് ഇതോടെ 107 പേര്‍ക്കാണ് ഇതുവരെ ഒമൈക്രോൺ […]

National News

കുതിച്ചുയർന്ന് കോവിഡും;24 മണിക്കൂറിനിടെ 13,154 പേർക്ക് രോഗം ഒമൈക്രോണ്‍ ബാധിതര്‍ ആയിരത്തിലേക്ക്

  • 30th December 2021
  • 0 Comments

രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു.24 മണിക്കൂറിനിടെ 13,154 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 268 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.അതെ സമയം രാജ്യത്ത് കുതിച്ചുയർന്ന് ഒമിക്രോൺ ബാധിതരും.961 ഒമിക്രോൺ കേസുകളാണ് ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത്. ഏറ്റവുമധികം രോഗബാധിതർ ദില്ലിയിലാണ്. 263 ഒമിക്രോൺ കേസുകളാണ് ദില്ലിയിലുള്ളത്.രണ്ടാമത് മഹാരാഷ്ട്രയാണ്. പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് കേരളം.മഹാരാഷ്ട്രയിലാണ് കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് . രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ ജനുവരി ഏഴ് വരെ സെക്ഷൻ 144 പ്രഖ്യാപിച്ചു. […]

National News

രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുന്നു ;ഇരുപത്തിനാല് മണിക്കൂറിനിടെ ഡൽഹിയിൽ 238 കേസുകൾ സ്ഥിരീകരിച്ചു

  • 29th December 2021
  • 0 Comments

രാജ്യത്ത് ഒമിക്രോൺ വ്യാപനം കൂടുന്നു. ഇന്ത്യയിൽ ഇത് വരെ 781ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. ഏറ്റവും കൂടുതൽ രോഗികളുള്ളത് ഡൽഹിയിലാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ 238 ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്.മഹാരാഷ്ട്രയിൽ ഒമിക്രോൺ വേരിയന്റിന്റെ 167 പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. കേസുകളുടെ സമീപകാല വർധനവിനെത്തുടർന്ന്, മിക്ക സംസ്ഥാന സർക്കാരുകളും രാത്രി കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട് . കേസുകൾ വർധിക്കുന്നതിനാൽ അടിയന്തിര സാഹചര്യങ്ങളിൽ മുതിർന്നവർക്കുള്ള നിയന്ത്രിത ഉപയോഗത്തിനായി കോർബെവാക്സ്, കോവോവാക്സ് കൊവിഡ് വാക്സിനുകളും ആൻറി-വൈറൽ മരുന്നായ […]

National News

ഒമിക്രോൺ ബാധിതരുടെ എണ്ണത്തിൽ വർധന; വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ കേസ് മണിപ്പൂരിൽ

  • 28th December 2021
  • 0 Comments

രാജ്യത്ത് 21 സംസ്‌ഥാനങ്ങളിലായി 653 പേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു.ഏറ്റവും കൂടുതൽ ഒമിക്രോണ് ബാധിതർ മഹാരാഷ്ട്രയിൽ ആണുളളത്. തൊട്ടുപിന്നിൽ ദില്ലിയും. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ ഒമിക്രോൺ കേസ് മണിപ്പൂരിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഗോവയിലും ആദ്യത്തെ ഒമിക്രോൺ ബാധ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാരുകൾ . പത്ത് സംസ്ഥാനങ്ങൾ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. രോഗ വ്യാപനം തീവ്രമായ ഇടങ്ങളിൽ നിരോധനാജ്ഞ ഉൾപ്പടെയുള്ള നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. […]

Kerala News

കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

  • 26th December 2021
  • 0 Comments

കേരളത്തില്‍ ഇന്ന് 1824 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 374, എറണാകുളം 292, കോഴിക്കോട് 256, കണ്ണൂര്‍ 150, തൃശൂര്‍ 119, മലപ്പുറം 115, കൊല്ലം 103, കോട്ടയം 96, പാലക്കാട് 73, ഇടുക്കി 70, പത്തനംതിട്ട 63, ആലപ്പുഴ 55, വയനാട് 30, കാസര്‍ഗോഡ് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 38,929 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ […]

National News

ഒമിക്രോൺ കേസുകളുടെ എണ്ണം കൂടുന്നു;ആകെ കേസുകള്‍ 422 ആയി;24 മണിക്കൂറിനിടെ രാജ്യത്ത് 6,987പേർക്ക് കോവിഡ്

  • 26th December 2021
  • 0 Comments

ഇന്ത്യയിലും ഒമിക്രോൺ കേസുകളുടെ എണ്ണം കൂടുന്നു.നിലവിൽ 422 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ ഒമിക്രോൺ മഹാരാഷ്ട്രയിലാണ് ഉള്ളത്. 108.ഡൽഹിയിൽ 79, ഗുജറാത്തിൽ 43, തെലങ്കാനയിൽ 41, കേരളത്തിലും തമിഴ്നാട്ടിലും 34 എന്നിങ്ങനെയാണു സംസ്ഥാനങ്ങളിലെ കണക്ക്. അതേസമയമ് വിവിധ സംസ്ഥാനങ്ങളിലായി 130 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.ഒമിക്രോണ്‍ വ്യാപനഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബൂസ്റ്റർ ഡോസുകള്‍ നല്‍കാന്‍ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 6,987 കോവിഡ് കേസുകളാണു റിപ്പോർട്ട് ചെയ്തത്. ഇതോടെ […]

National News

രാജ്യത്ത് ഒമൈക്രോണ്‍ കേസുകൾ കൂടുന്നു,രോഗബാധിതരുടെ എണ്ണം 415 ആയി

  • 25th December 2021
  • 0 Comments

രാജ്യത്ത് ഒമൈക്രോണ്‍ വ്യാപനം രൂക്ഷമാകുന്നു.ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 415 ഒമിക്രോണ്‍ കേസുകളാണ്.ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. 108 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.ചികിത്സയിലായിരുന്ന 115 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.ഡല്‍ഹിയില്‍ 79 ഉം ഗുജറാത്തില്‍ 43 പേര്‍ക്കും ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. തെലങ്കാനയില്‍ 38, കേരളം 37, തമിഴ്‌നാട് 34, കര്‍ണാടക 31, രാജസ്ഥാന്‍ 22, ഹരിയാന, ആന്ധ്രപ്രദേശ്, ഒഡീഷ നാലുവീതം, പശ്ചിമബംഗാള്‍, ജമ്മുകശ്മീര്‍ മൂന്നു വീതം, ഉത്തര്‍പ്രദേശ് രണ്ടുപേര്‍ എന്നിങ്ങനെയാണ് […]

Kerala News

രാഷ്ട്രപതിയുടെ കേരള സന്ദര്‍ശത്തിനിടെ സുരക്ഷാ വീഴ്ച;വാഹനവ്യൂഹത്തിനിടയിലേക്ക് മേയറുടെ വാഹനം കയറ്റാന്‍ ശ്രമിച്ചു,അപകടം ഒഴിവായത് തലനാരിഴക്ക്

  • 24th December 2021
  • 0 Comments

രാഷ്ട്രപതി രാംവാഥ് കോവിന്ദിന്റെ കേരള സന്ദര്‍ശത്തിനിടെ സുരക്ഷാ വീഴ്ച. രാഷ്ട്രപതിയുടെ വാഹന വ്യൂഹം സഞ്ചരിക്കുന്നതിനിടെ തിരുവനന്തപുരം മേയറുടെ കാർ രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് കയറ്റാൻ ശ്രമിച്ചു. ഇന്നലെ തിരുവനന്തപരും വിമാനത്താവളത്തില്‍ നിന്ന് പൂജപ്പുരയിലേക്കുള്ള വഴിയിലാണ് സംഭവം.കേന്ദ്ര പ്രോട്ടോകോള്‍ പ്രകാരം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിനിടയില്‍ മറ്റൊരു വാഹനം കയറ്റാന്‍ പാടില്ല.14 വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലുള്ളത്. ഇതില്‍ എട്ടാമത്തെ വാഹനത്തിന് പിറകിലായി മേയറുടെ വാഹനം കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.തുമ്പ സെന്റ് സേവ്യേഴ്‌സ് മുതല്‍ മേയറുടെ വാഹനം രാഷ്ട്രപതിയുടെ വാഹനത്തിന് സമാന്തരമായി സഞ്ചരിക്കുകയായിരുന്നു. […]

error: Protected Content !!