രണ്ട് മാസം മുമ്പും മാതാപിതാക്കളെ കൊലാന്‍ ഇന്ദുലേഖ ശ്രമിച്ചു; ഇരുപത് ഡോളോ ഗുളികകള്‍ വാങ്ങി, കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
സ്വത്തു തട്ടിയെടുക്കാനായി അമ്മയെ മകള്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതിയായ മകള്‍ ഇന്ദുലേഖ രണ്ട് മാസം മുമ്പും മാതാപിതാക്കളെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അതിനായി അന്ന് ഇന്ദുലേഖ 20 ഡോളോ ഗുളികകള്‍ വാങ്ങി. അതില്‍ കുറച്ച് ഇരുവര്‍ക്കും നല്‍കി. തെളിവെടുപ്പില്‍ അവശേഷിച്ച ഗുളിക പായ്ക്കറ്റും പൊലീസ് കണ്ടെത്തി. മാതാവിനെ കൊല്ലാനുപയോഗിച്ച എലിവിഷം കുന്നംകുളത്തെ കടയില്‍ നിന്നാണ് ഇന്ദുലേഖ വാങ്ങിയത്. വിഷത്തിന്റെ ബാക്കിയും വിഷം നല്‍കിയ പാത്രവും തെളിവെടുപ്പിനിടെ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെ വിഷം കൊടുത്ത് […]
