പുരാവസ്തു തട്ടിപ്പ് കേസ്; ഐ ജി ലക്ഷ്മണക്ക് സസ്‌പെൻഷൻ; ഉത്തരവ് മുഖ്യമന്ത്രി ഒപ്പിട്ടു
ഐജി ലക്ഷ്മണക്ക് സസ്‌പെൻഷൻ. പുരാവസ്തു തട്ടിപ്പ് കേസിൽ പ്രതി മോൻസൺ മാവുങ്കലുമായി ബന്ധമുണ്ടന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതിനെ തുടർന്നാണ് സസ്‌പെൻഷൻ. ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടു.ലക്ഷ്മണയുടെ പങ്ക് വ്യക്തമാക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതേ തുടർന്നാണ് സസ്പെൻഷൻ. ആന്ധ്രയിലെ ഒരു വനിത എംപിയും ഐജി ലക്ഷ്മണക്കെതിരെ പരാതി നൽകിയിരുന്നു. മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ ഐജി ലക്ഷ്മണക്കെതിരെ ശക്തമായ തെളിവുകൾ പുറത്ത് വന്നിട്ടുണ്ട്. മോൻസന്റെ പുരാവസ്തു തട്ടിപ്പിൽ ഐജി ഇടനിലക്കാരൻ ആയെന്നാണ് മൊഴി. പുരാവസ്തു […]
