Kerala News

ജല നിരപ്പ് ഉയർന്നു ഇടുക്കി ഡാമിൽ ഓറഞ്ച് അലർട്ട്

  • 12th November 2021
  • 0 Comments

ഇടുക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നിലവില്‍ 2398.32 അടിയായാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നത്. ജില്ലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 139.05 അടിയായി ഉയര്‍ന്നു.ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശത്ത് വ്യാപകമായി മഴ ലഭിച്ചതാണ് ജലനിരപ്പ് ഉയരാനിടയാക്കിയത്.മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് കൊണ്ട് പോകുന്ന വെള്ളത്തിന്‍റെ അളവ് വീണ്ടും കുറച്ചു. സെക്കന്‍റിൽ 467 ഘനയടി വെള്ളം മാത്രമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. വൈഗ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ മുല്ലപ്പെരിയാറില്‍നിന്ന് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് ഇനിയും കുറച്ചേക്കും.

Kerala News

ഇടുക്കി അണക്കെട്ട് തുറന്നു

  • 19th October 2021
  • 0 Comments

മൂന്ന് സൈറണുകൾ മുഴങ്ങി.ഇടുക്കി അണക്കെട്ട് തുറന്നു. ചെറുതോണി ഡാമിന്റെ മൂന്നാമത്തെ ഷട്ടർ ആണാദ്യം തുറന്നത്.ഡാമിന്റെ രണ്ടും, മൂന്നും നാലും ഷട്ടറുകള്‍ ഘട്ടംഘട്ടമായി ഉയര്‍ത്തും.സെക്കന്‍ഡില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുകപെരിയാറിലെ ജലനിരപ്പ് ഒരു മീറ്റര്‍ ഉയരും.രാവിലെ 10.55ന് മുന്നറിയിപ്പായി ആദ്യ സൈറണ്‍ മുഴങ്ങി. മൂന്ന് മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങിയ ശേഷമാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിന്റെ ജലനിരപ്പ് 2397.96 അടിയായ സാഹചര്യത്തിലാണ് ഡാം തുറന്നത്. ചെറുതോണിയിലെ ജലനിരപ്പ് വിലയിരുത്തി അഞ്ചുമിനിറ്റിന് ശേഷമാണ് രണ്ടാമത്തെ ഷട്ടര്‍ തുറക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദേശീയ […]

Kerala News

ഇടുക്കി അണക്കെട്ട് മിനിറ്റുകൾക്കകം തുറക്കും ; തുറക്കുന്നതിന് മുന്നോടിയായി എല്ലാ നടപടികളും പൂർത്തിയായി; ജില്ലാ കളക്ടർ

  • 19th October 2021
  • 0 Comments

ഇടുക്കി അണക്കെട്ട് ഇന്ന് രാവിലെ 11മണിക്ക് തുറക്കും. തുറക്കുന്നതിന് മുന്നോടിയായി രാവിലെ 10.55 ന് സൈറൺ മുഴക്കും. ചെറുതോണി ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്താനാണ് തീരുമാനം. ആദ്യം മൂന്നാമത്തെ ഷട്ടർ ആണ് ഉയർത്തുന്നത്. ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി, ജില്ലാ കളക്ടർ ഷീബ ജോർജ് , വൈദ്യുതി ബോർഡ് ചീഫ് എൻജിനീയർ സുപ്രിയ എസ്. ഡെപ്യൂട്ടി ചീഫ് എൻജിനീയർ പ്രസന്നകുമാർ, എക്സിക്യൂട്ടീവ് ആർ.ശ്രീദേവി എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ഷട്ടർ തുറക്കുന്നത്. ഇടുക്കി ഡാം തുറക്കുന്ന […]

error: Protected Content !!