ലൈഫ് മിഷൻ: ജില്ലയിൽ ഭവന നിർമ്മാണം പൂർത്തിയാക്കിയ ആദ്യ പഞ്ചായത്തായി കോടിക്കുളം
ഇടുക്കി: കേരള സർക്കാരിന്റെ ലൈഫ് ഭവന നിർമാണ പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടത്തിൽപെടുത്തി നിർമാണം പൂർത്തിയാക്കിയ കോടിക്കുളം ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളുടെയും താക്കോൽ ദാനം കോടിക്കുളം സെന്റ് ആൻസ് പള്ളി പാരിഷ് ഹാളിൽ നടന്ന സമ്മേളനത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി നിർവഹിച്ചു. ജില്ലയിൽ ആദ്യമായി ലൈഫ് മിഷൻ പദ്ധതിയിൽ100% ഭവന നിർമ്മാണം പൂർത്തിയാക്കിയ ആദ്യ പഞ്ചായത്ത് എന്ന ബഹുമതി കോടിക്കുളത്തിന് ലഭിച്ചു. ഇതിന്റെ പ്രഖ്യാപനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു. പരിപാടിയിൽ പി ജെ […]
