ഡെലിവറി മാൻ ആയി ഐബി സതീഷ് എംഎൽഎ; ആശ്ചര്യപ്പെട്ട് ദമ്പതിമാർ
ഓൺലൈൻ വഴി ഓർഡർ ചെയ്ത ഉച്ചയൂണിന് കാത്തിരുന്ന ജഗതിയിലെ അജിത് കുമാറിനും ഭാര്യക്കും ഭക്ഷണവുമായി എത്തിയത് എം എൽ എ ഐബി സതീഷ് . അപ്രതീക്ഷിത ഡെലിവറി മാനെ കണ്ട് ഇരുവരും ഞെട്ടി . ഉദ്യോഗസ്ഥ ദമ്പതികളും വിദ്യാർത്ഥികളും ആടങ്ങുന്നവർക്ക് രാവിലെ തന്നെ ഉച്ചയൂണൊരുക്കി നൽകുന്ന കാട്ടാൽ ഇൻഡസ്ട്രിയൽ കൗൺസിലിന്റെ പുതിയ സംരംഭത്തിന്റെ പ്രചരണാർത്ഥമാണ് ഊണുമായി എം എൽ എ എത്തിയത്.ഐബി സതീഷ് തന്നെയാണ് ഇക്കാര്യം തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവച്ചത്. ഇത്തരം ആശയങ്ങൾ ചെറിയ സംരഭങ്ങൾക്ക് […]
