ഹൈപ്പര്‍സോണിക്ക് മിസൈല്‍ പരീക്ഷണം വിജയകരമായി നടത്തിയതായി റഷ്യ
സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈലുകളുടെ പത്ത് പരീക്ഷണ വിക്ഷേപണങ്ങൾ റഷ്യ നടത്തിയാതായി ഇന്‍റര്‍ഫാക്സ് ന്യൂസ് ഏജന്‍സി അറിയിച്ചു. റഷ്യയുടെ വടക്കന്‍ നാവിക വിഭാഗമാണ് സിര്‍ക്കോണ്‍ ഹൈപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ കപ്പിലില്‍ നിന്നും വിക്ഷേപിച്ചത് എന്നാണ് വിവരം. റഷ്യയുടെ പുത്തന്‍ ആയുധങ്ങളുടെ ശേഷിയാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നുവെന്നാണ് പുതിയ മിസൈല്‍ പരീക്ഷണം സംബന്ധിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന്‍ പറയുന്നത്. രാജ്യത്തെ സംബന്ധിച്ച് ഏറ്റവും വലിയ സംഭവമാണെന്നും റഷ്യയുടെ പ്രതിരോധ ശേഷിയില്‍ നിര്‍ണ്ണായക ചുവട് വയ്പ്പാണ് ഇതെന്നും മിസൈല്‍ പരീക്ഷണത്തെ […]
