Entertainment News

ഉഭയസമ്മത പ്രകാരമായിരുന്നു ലൈം​ഗികബന്ധം,പുതിയ നായിക വന്നതോടെ പീഡന പരാതി’വാട്ട്സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി

യുവനടിയുടെ ബാലാത്സം​ഗ പരാതിയിൽ നടി അയച്ച വാട്ട്സ് അപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബുഹൈക്കോടതിക്ക് കൈമാറി . ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടത്. മാർച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാർട്ട്മെന്റിൽ വച്ചും മാർച്ച് 22 ന് ഒലിവ് ഡൗൺ ടൗൺ ഹോട്ടലിൽ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസ് പി ​ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത്.നടിയുടേത് ബ്ലാക്ക്മൈലിം​ഗ് തന്ത്രങ്ങളാണെന്നാണ് വിജയ് ബാബുവിന്റെ വാദം. 2018 മുതൽ […]

Kerala News

സില്‍വര്‍ ലൈന്‍ കല്ലിടല്‍ മരവിപ്പിച്ചു, ഇനി ജിയോ ടാഗ് സര്‍വേ,നേരത്തെ തന്നെ ആകാമായിരുന്നില്ലേ എന്തിനായിരുന്നു കല്ലിടല്‍ കോലാഹലമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള സര്‍വേ കല്ലിടല്‍ മരവിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.സർവേയ്ക്ക് ജിയോ ടാഗ് നേരത്തെ തന്നെ ആകാമായിരുന്നില്ലേയെന്ന് ഹൈക്കോടതി. എങ്കിൽ ഇത്രയും കോലാഹലത്തിന്റെ ആവശ്യം ഉണ്ടാകുമായിരുന്നില്ലല്ലോ എന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. സാമൂഹ്യ ആഘാത പഠനത്തിനായി സർക്കാർ ഇത്രയും കാലോഹലം ഉണ്ടാക്കേണ്ട കാര്യമില്ല. കൊണ്ടുവന്ന സർവേക്കല്ലുകൾ എവിടെയെന്നും കെ റെയിലിനോട് സിംഗിൾ ബെഞ്ച് ചോദിച്ചു.സില്‍വര്‍ ലൈന്‍ കല്ലിടല്‍ ചോദ്യം ചെയ്ത് ഭൂവുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.സാമൂഹ്യാകാഘ പഠനത്തിന്റെ മറവിൽ വലിയ കല്ലിടുന്നത് എന്തിനെന്ന് […]

Entertainment Kerala News

കോടതി പറയുന്ന ദിവസം ഹാജരാകാൻ തയ്യാറാണെന്ന് വിജയ് ബാബു,’ആദ്യം നാട്ടിലേക്കുള്ള ടിക്കറ്റ് ഹാജരാക്കൂ; എന്നിട്ട് ഹര്‍ജി പരിഗണിക്കാമെന്ന് കോടതി

കോടതി പറയുന്ന ദിവസം ഹാജർ ആവാൻ തയ്യാറാണെന്ന് യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവിൽ കഴിയുന്ന നടൻ വിജയ് ബാബു. നടൻ സമർപ്പിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇക്കാര്യം പറഞ്ഞത്.അന്വേഷണവുമായി സഹകരിക്കാമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ അപ്പോഴാണ് വിജയ് ബാബു രാജ്യത്തുണ്ടോയെന്ന് കോടതി ആരാഞ്ഞത്. ഇല്ലെന്നും വിദേശത്താണെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ആദ്യം മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കൂ. അതിനുശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് പറഞ്ഞു. ആദ്യം കോടതിയുടെ പരിധിയിലേക്ക് വിജയ് ബാബു വരട്ടെ. […]

Kerala News

റിഫ മെഹ്‌നുവിന്റെ മരണം; മെഹനാസ് മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തിൽ ഭർത്താവ് മെഹ്‌നാസ് മുൻ‌കൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി മെയ് 20ന് പരിഗണിക്കും. പോലീസിനോട് ഇക്കാര്യം അറിയിച്ച് കോടതി വിശദീകരണം തേടിയിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് മെഹനാസിനെതിരെ കഴിഞ്ഞ ദിവസം പോലീസ് ലൂക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. നേരത്തെ മെഹനാസിന്റെ മൊഴിയെടുക്കാൻ അന്വേഷണ സംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹനാസിനെ കാണാൻ പറ്റിയില്ല. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം. തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി എടുത്തു […]

Kerala News

കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ പതിനൊന്ന് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു

കശ്മീര്‍ റിക്രൂട്ട്മെന്റ് കേസില്‍ പതിനൊന്ന് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു. തടിയന്റവിട നസീര്‍ ഉള്‍പ്പെടെയുള്ള പതിനൊന്ന് പ്രതികളുടെ ജീവപര്യന്തമാണ് ഹൈക്കോടതി ശരിവെച്ചത്. രണ്ടാംപ്രതി അടക്കം മൂന്ന്പേരെ കോടതി വെറുതെവിട്ടു. എന്‍ഐഎയുടെ അപ്പീല്‍ അനുവദിച്ചാണ് ഉത്തരവ്. കേസില്‍ എന്‍ഐഎ കോടതി നേരത്തെ ജീവപര്യന്തം ശിക്ഷ വിധിച്ച പതിനാല് പ്രതികളും എന്‍ഐഎയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. പ്രതികള്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ച ഹൈക്കോടതി മൂന്ന് പ്രതികളെ വെറുതേവിട്ടു. കേസിലെ രണ്ടാം പ്രതിയായ ഫൈസല്‍, പതിനാലാം പ്രതി മുഹമ്മദ് നവാസ്, […]

Kerala News

മൈലേജ് ഇല്ലെങ്കില്‍ വിറ്റു കൂടെ? കെഎസ്ആര്‍ടിസിയെ ചോദ്യം ചെയ്ത് ഹൈക്കോടതി

കെ.എസ്.ആര്‍.ടി.സിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. മൈലേജില്ലാത്ത ബസുകള്‍ കൂട്ടിയിട്ട് നശിപ്പിച്ച കെഎസ്ആര്‍ടിസി നടപടിയെയാണ് ഹൈക്കോടതി രൂക്ഷമായ ഭാഷയില്‍ ചോദ്യം ചെയ്തത്. . മൈലേജ് ഇല്ലാത്ത വാഹനം എന്നതിന്റെ പേരില്‍ ബസുകള്‍ ഓടിക്കാതെ തുരുമ്പെടുത്ത് നശിക്കുന്ന സാഹചര്യം ഉണ്ട്. മൈലേജ് ഇല്ല, വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയില്ല എങ്കില്‍ വിറ്റു കൂടെ എന്നാണ് ഹൈക്കോടതിയുടെ ചോദ്യം. ബസുകള്‍ ഉപയോഗിക്കാതെ കണ്ടം ചെയ്യുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്. നിലവില്‍ കാലാവധി കഴിഞ്ഞ 920 […]

Kerala News

സില്‍വര്‍ലൈന്‍ സര്‍വേ തടയാനാകില്ല;കല്ലിട്ട് ജനത്തെ പരിഭ്രാന്തരാക്കുന്നതെന്തിന് എന്നും കോടതി

  • 29th March 2022
  • 0 Comments

സില്‍വര്‍ലൈന്‍ സര്‍വേയുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ കൂടി തള്ളി ഹൈക്കോടതി. സര്‍വേ നടത്തുന്നതും അതിരടയാളക്കല്ലുകള്‍ സ്ഥാപിക്കുന്നതും കോടതി ഇടപെട്ട് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് കോടതി തള്ളിയത്.കെ റെയില്‍ പ്രത്യേക റെയില്‍വേ പദ്ധതിയാണെന്നും, കേന്ദ്രസര്‍ക്കാരിന്റെ നോട്ടിഫിക്കേഷന്‍ ഇല്ലാതെ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കലോ പദ്ധതി നിര്‍വഹണമോ സാധ്യമല്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. അതേസമയം കെ- റെയിൽ സാമൂഹികാഘാത പഠനം നടത്തുന്നതിന് സിമന്‍റിട്ട് കല്ലുകള്‍ ഉറപ്പിക്കുന്നതെന്തിനെന്ന് ഹൈക്കോടതി. സാമൂഹികാഘാത പഠനത്തിന് ശേഷം കല്ലുകൾ മാറ്റുമോയെന്നും കോടതി ചോദിച്ചു. ഭൂമി ഏറ്റെടുക്കാൻ കുറെ സമയമെടുക്കും […]

Kerala News

സർക്കാർ ജീവനക്കാർ പണിമുടക്കരുത്;വിലക്കി ഹൈക്കോടതി ഉത്തരവിറക്കാന്‍ സര്‍ക്കാരിന് അടിയന്തര നിര്‍ദേശം

  • 28th March 2022
  • 0 Comments

സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കുന്നത് തടഞ്ഞ് ഹൈക്കോടതി.സർക്കാർ ജീവനക്കാർ സമരം ചെയ്യുന്നത് നിയമവിരുദ്ധം. പണിമുടക്കുന്നത് വിലക്കി ഇന്നുതന്നെ ഉത്തരവ് ഇറക്കണമെന്നുമാണ് സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. രണ്ട് ദിവസങ്ങളിലായി കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു കോടതി പറഞ്ഞത്.ജീവനക്കാര്‍ക്ക് ഡയസ്‌നോണ്‍ പ്രഖ്യാപിക്കാതിരുന്ന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കവെയായിരുന്നു കോടതി ഇക്കാര്യം പറഞ്ഞത്. പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടേത് ശമ്പളത്തോടുകൂടിയ അവധിയായാണ് കണക്കാക്കുന്നതെന്നും ഇത് നിയമവിരുദ്ധമാണെന്നും […]

Kerala News

സിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി

  • 17th March 2022
  • 0 Comments

മലയാളസിനിമാ ലൊക്കേഷനുകളിൽ ആഭ്യന്തരപരാതി പരിഹാര സെൽ വേണമെന്ന് ഹൈക്കോടതി ഉത്തരവ്. സിനിമ സംഘടനകളിലും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം ആരംഭിക്കണമെന്നും ഹൈക്കോടതി പുറപ്പെടുവിച്ച നിർണായക ഉത്തരവിൽ പറയുന്നു.സിനിമയിലെ വനിതാപ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകിയത്. നടി ആക്രമിക്കപ്പെട്ടതിന് പിറകേ 2018-ലാണ് ഡബ്ല്യുസിസി ഇക്കാര്യമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഫെഫ്ക, അമ്മ അടക്കമുള്ള സംഘടനകൾ എങ്ങനെയാകും ഈ ഉത്തരവിനോട് പ്രതികരിക്കുക എന്നത് പ്രധാനമാണ് വനിതാകൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാനവനിതാ കമ്മീഷൻ കോടതിയെ […]

Kerala News

വധഗൂഢാലോചനാ കേസ്;ക്രൈം ബ്രാഞ്ചിനെതിരേ സൈബര്‍ വിദഗ്ധന്‍ അഡ്വ. ബി. രാമന്‍പിള്ളയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നു

  • 14th March 2022
  • 0 Comments

നടന്‍ ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചനാ കേസില്‍ ക്രൈം ബ്രാഞ്ചിനെതിരേ സൈബര്‍ വിദഗ്ധന്‍ ഹൈക്കോടതിയില്‍. ദിലീപിനും അഡ്വ ബി രാമന്‍പിള്ളയ്ക്കുമെതിരായി മൊഴിനല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്നാണ് ഐടി വിദഗ്ധന്റെ പരാതി.ഫോണിലെ ഫയലുകള്‍ ഡിലീറ്റ് ചെയ്തത് അഡ്വ. ബി രാമന്‍ പിള്ളയുടെ നിര്‍ദേശത്തെത്തുടര്‍ന്നെന്ന് മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് സമ്മര്‍ദം ചെലുത്തുന്നുവെന്നാണ് ഐടി വിദഗ്ധന്‍ കോടതിയെ അറിയിച്ചത്.കോഴിക്കോട് സ്വദേശി സായ് ശങ്കറാണ് ഹര്‍ജിക്കാരന്‍.ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ബി. രാമന്‍പിള്ളയുടെ പേര് തെളിവുനശിപ്പിച്ചതില്‍ പറയാന്‍ ക്രൈം ബ്രാഞ്ച് നിര്‍ബന്ധിക്കുന്നു എന്നാണ് സായ്ശങ്കറിന്റെ ആരോപണം ഐടി […]

error: Protected Content !!