Sport

റൊണാള്‍ഡോയ്ക്ക് ഒരു മാസം സസ്‌പെന്‍ഷന്‍; 255 യൂറോ പിഴ

പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒരു മാസത്തെ സസ്‌പെന്‍ഷന്‍. പരിശീലകനോട് പിണങ്ങി ദേശീയ ടീം ക്യാമ്പ് വിട്ടതിലാണ് നടപടി. 255 യൂറോ പിഴയും ചുമത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിനുള്ള പോര്‍ച്ചുഗല്‍ ടീമില്‍ അവസരം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ആരോടും പറയാതെ റൊണാള്‍ഡോ ടീം ക്യമ്പ് വിട്ടത്.

ഡിസിപ്ലിനറി കൗണ്‍സിലാണ് ഈ സുപ്രധാന തീരുമാനം എടുത്തിരിക്കുന്നത്. ഒന്ന് മുതല്‍ ആറ് മാസക്കാലത്തേക്ക് റൊണാള്‍ഡോ സസ്‌പെന്‍ഷനിലായിരിക്കുമെന്ന വിവരം മുമ്പ് പുറത്തുവന്നിരുന്നതാണ്. നടപടി ഒരു മാസത്തേക്കെന്നതില്‍ ഇപ്പോള്‍ ഔദ്യോഗിക തീരുമാനം പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. പോര്‍ച്ചുലഗിന്റെ ഇതിഹാസ താരത്തിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമോ എന്നതിനെച്ചൊല്ലി നിരവധി ചര്‍ച്ചകളും തര്‍ക്കങ്ങളും നടന്നുവരികയായിരുന്നു. ഒടുവില്‍ എത്ര വലിയ താരമായാലും അച്ചടക്കം എന്നത് വളരെ പ്രധാനമാണെന്ന നിലപാട് ഉയര്‍ത്തിപ്പിടിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍.

കോച്ച് ജോര്‍ജ് ജീസസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഡെന്‍മാര്‍ക്ക് തലസ്ഥാനമായ കോപ്പന്‍ഹേഗനിലെ പോര്‍ച്ചുഗല്‍ പരിശീലന ക്യാമ്പില്‍ നിന്നാണ് നേഷന്‍സ് ലീഗില്‍ ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിന് മുമ്പ് റൊണാള്‍ഡോ ഇറങ്ങിപ്പോയത്. അതേസമയം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിക്കലിന് താരം തീരുമാനിച്ചിട്ടുണ്ടോ എന്നത് സ്ഥിരീകരിച്ചിട്ടില്ല. ക്യാമ്പില്‍ നിന്ന് പിന്മാറിയ താരം ദേശീയ ടീമിലേക്ക് മടങ്ങുമോ എന്ന് കാര്യത്തില്‍ ഇപ്പോഴും അഭിപ്രായം പറഞ്ഞിട്ടില്ല.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sport

‘Capital Cup 2026’ന്‌ തിരശ്ശീല ഉയരുന്നു

Washington DC കേന്ദ്രമായി പ്രവർത്തിക്കുന്ന മലയാളി സമൂഹത്തിന്റെ പ്രമുഖ കായിക സംഘടനയായ MD Strikers Sports Club Inc. അവതരിപ്പിക്കുന്ന Capital Cup 2026 Soccer Tournament
Sport Sports Trending

മെസിക്ക് ഹാട്രിക്; ആദ്യ മത്സരത്തില്‍ അള്‍ജീരിയയെ തകര്‍ത്ത് അര്‍ജന്റീന

കാന്‍സാസ് സിറ്റി: ലോകകപ്പില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ അര്‍ജന്റീനയ്ക്ക് സ്വപ്നതുല്യമായ തുടക്കം. കാന്‍സാസ് സിറ്റിയിലെ ആരോഹെഡ് സ്റ്റേഡിയത്തില്‍ നടന്ന ആവേശ പോരാട്ടത്തില്‍ ക്യാപ്റ്റന്‍ ലിയോണല്‍ മെസിയുടെ ഹാട്രിക് മികവില്‍
error: Protected Content !!