Kerala News

അടുത്ത 24 മണിക്കൂർ കൂടി കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

ടൗട്ടെ ചുഴലിക്കാറ്റ് കേരള തീരത്തു നിന്ന് അകന്നെങ്കിലും അടുത്ത 24 മണിക്കൂർ നേരത്തേക്ക് കൂടി ചുഴലിക്കാറ്റിന്‍റെ സ്വാധീനം മൂലം കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതേത്തുടർന്ന്​ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്​. ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ തൃശൂർ ജില്ലയിൽ ഇന്നും (മെയ് 17 തിങ്കൾ) മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്​ ജില്ലകളിൽ ഇന്നും നാളെയുമായും(ചൊവ്വാഴ്ച) യെല്ലോ അലർട്ട്​ പ്രഖ്യാപിച്ചിട്ടുണ്ട്​ .കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ വീണ്ടും […]

information Kerala News

തിങ്കളാഴ്ച്ച വരെ കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

  • 7th January 2021
  • 0 Comments

അടുത്ത തിങ്കളാഴ്ച്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണെന്നും കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ പൊതുജനം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നുണ്ട്. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നതും ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

News

കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത;

കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ റെഡ് അലേർട്ട് വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട് കേരളത്തിൽ വിവിധയിടങ്ങളിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പൊതുജനങ്ങളോടും സർക്കാർ സംവിധാനങ്ങളോടും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം എന്നിവ മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യറെടുപ്പുകൾ നടത്താനും അതീവ ജാഗ്രത പാലിക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു. 2020 ഓഗസ്റ്റ് 8 : കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി […]

Kerala

മറ്റന്നാള്‍വരെ ശക്തമായ മഴയ്ക്ക് സാധ്യത;മത്സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു

സംസ്ഥാനത്ത് മറ്റന്നാള്‍ വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. . ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് ശനിയാഴ്ച വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചു. അറബിക്കടലില്‍ ശ്രീലങ്കന്‍ തീരത്ത് രൂപപ്പെട്ട്, ലക്ഷദ്വീപ് ഭാഗത്തേക്ക് നീങ്ങിയ ന്യൂനമര്‍ദ്ദം തീവ്രമായതാണ് കനത്ത മഴയ്ക്കുള്ള കാരണം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം അതി തീവ്രമാകും. സംസ്ഥാനത്തും ലക്ഷ്ദ്വീപിലും മഴ കനക്കും. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് […]

News

ബുധനും വ്യാഴവും ശക്തമായ മഴയ്ക്ക് സാധ്യത

ബുധന്‍, വ്യാഴം ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. കാലാവസ്ഥ നിരീക്ഷണകേന്ദ്രമാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ആറു ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ബുധനാഴ്ച നാലു ജില്ലകളിലും വ്യാഴാഴ്ച രണ്ട് ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട്. ബുധനാഴ്ച എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളിലും വ്യാഴാഴ്ച എറണാകുളത്തും ഇടുക്കിയി ജില്ലകളിലുമാണ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ ഇടിയും മിന്നലോടും കൂടിയ മഴ പെയ്തിരുന്നു.

Kerala News

കേരളത്തിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴക്ക് സാധ്യത

കേരളം: സെ‌പ്തംബർ ഒന്നുവരെയുള്ള മൂന്നുദിവസം കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം. ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്. ഇവിടെ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയുണ്ട്. കേരളത്തിലും ലക്ഷദ്വീപിലും പരക്കെ മഴ ലഭിക്കുമെന്നാണ് പ്രവചനം. സെ‌പ്റ്റംബർ ഒന്ന് വരെ കേരളത്തിലും ലക്ഷദ്വീപിലും പരക്കെ ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. തെക്കുപിടിഞ്ഞാറൻ ദിശയിൽ നിന്ന് 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് […]

Kerala Local News

ഒൻ‌പത് ജില്ലകളിൽ ഇന്ന് കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ചില ജില്ലകളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആഗസ്റ്റ് 30ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Kerala

രണ്ട് ദിവസംകൂടി ശക്തമായ മഴ തുടരും: ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസംകൂടി അതിശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 24 മണിക്കൂറിനിടയില്‍ 24 സെന്റീമീറ്ററോളം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ഒമ്പതാം തിയ്യതി വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് ജില്ലകളിലും ശക്തമായ മഴയുണ്ടാകും. 10-ാം തിയ്യതി മഴയുടെ ശക്തി കുറയാനാണ് സാധ്യത. ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണുര്‍, കാസര്‍കോട് ജില്ലകളില്‍ […]

Trending

മഴ വില്ലനായി: കുന്ദമംഗലത്ത് ബാങ്കുകളടക്കം പ്രവര്‍ത്തനം അവതാളത്തില്‍

കുന്ദമംഗലം: ശക്തമായ മഴ പെയ്തതോടെ കുന്ദമംഗലത്ത് പഞ്ചാബ് നാഷനല്‍ ബാങ്ക് ഉള്‍പ്പെടെ ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലായി. ശക്തമായ മഴയും കാറ്റിലും വൈദ്യുതി നിലച്ചതോടെ ഇടപാടുകാര്‍ക്ക് ബാങ്കിങ് ഇടപാടുകള്‍ നടത്താനാവാതെ ബുദ്ധിമുട്ടിലായി. പല സ്ഥലങ്ങളിലും എടിഎം സംവിധാനവും തകരാറിലായതെടെ പണം എടുക്കാനോ നിക്ഷേപിക്കാനോ കഴിയാത്ത അവസ്ഥയിലാണ്. വലിയ പെരുന്നാള്‍ വരാനിരിക്കെയുണ്ടായ ഈ തകരാര്‍ കച്ചവടക്കാരുള്‍പ്പെടെയുള്ളവരെയും ബാധിച്ചിട്ടുണ്ട്. കുന്ദമംഗലത്തെ കോഴിക്കടകളില്‍ പോലും വൈദ്യുതി ഇല്ലാത്തത് കച്ചവടത്തെ ഏറെ ബാധിച്ചു. തുണിക്കടകളിലും ഏറെ ബാധിച്ചിട്ടുണ്ട്. മഴ ശക്തിയായതോടെ ആളുകള്‍ വീടുവിട്ട് ഇറങ്ങാത്തതിനാല്‍ […]

Kerala

ആഗസ്റ്റ് 07,08,09 തീയതികളിൽ കേരളത്തിൽ വിവിധ ജില്ലകളിൽ ‘റെഡ്’, ‘ഓറഞ്ച്’ അലേർട്ടുകൾ!

റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ അതിതീവ്ര (Extremely Heavy 24 മണിക്കൂറിൽ 204 mm ൽ കൂടുതൽ മഴ) മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനും ക്യാമ്പുകൾ തയ്യാറാക്കുകയുൾപ്പെടെയുള്ള മുന്നൊരുക്കങ്ങൾ നടത്തുക എന്നതുമാണ് റെഡ് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. തുടർച്ചയായ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തിൽ വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് സാധ്യത വർധിക്കും.  ആഗസ്റ്റ്  06 ന്  മലപ്പുറം,കോഴിക്കോട് ,കണ്ണൂർ,  കാസർഗോഡ്  ജില്ലകളിലും, ആഗസ്റ്റ്  07 ന് എറണാകുളം ,ഇടുക്കി ,മലപ്പുറം,കോഴിക്കോട് […]

error: Protected Content !!