ഗുസ്തി താരം സുശീല്‍ കുമാറിന് തിരിച്ചടി; കൊലക്കേസില്‍ ജാമ്യം റദ്ദാക്കി; ഒരാഴ്ചക്കകം കീഴടങ്ങണം
ന്യൂഡല്‍ഹി: മുന്‍ ജൂനിയര്‍ ദേശീയ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ ധന്‍കറിന്റെ മരണവുമായി ബന്ധപ്പെട്ട കൊലക്കേസില്‍ ഒളിമ്പ്യന്‍ സുശീല്‍ കുമാറിന് തിരിച്ചടി. കേസില്‍ ഡല്‍ഹി ഹൈകോടതി അനുവദിച്ച ജാമ്യം സുപ്രീംകോടതി റദ്ദാക്കി. സുശീലിനോട് ഒരാഴ്ചക്കകം കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. ജാമ്യം അനുവദിച്ച ഹൈകോടതി ഉത്തരവ് ചോദ്യം ചെയ്ത് സാഗര്‍ ധന്‍കറിന്റെ പിതാവ് പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. കഴിഞ്ഞ മാര്‍ച്ചിലാണ് താരത്തിന് ഡല്‍ഹി ഹൈകോടതി കേസില്‍ ജാമ്യം […]

