ഡോക്ടര്‍,ട്രാവല്‍ വ്‌ളോഗര്‍,ഗായകൻ;ഗുരുവായൂരിന് ന്യൂജെൻ മേൽശാന്തി
ഗുരുവായൂര്‍ ക്ഷേത്രത്തിലെ മേല്‍ശാന്തിയായി കിരണ്‍ ആനന്ദിനെ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുത്തത്. ഒക്ടോബര്‍ ഒന്നുമുതല്‍ ആറ് മാസത്തേക്കുള്ള മേല്‍ശാന്തിയായാണ് കക്കാട്ടുമനയില്‍ കിരണ്‍ ആനന്ദിനെ തിരഞ്ഞെടുത്തത്.സോഷ്യല്‍ മീഡിയയിലെ ഒരു താരം കൂടിയാണ് കിരൺ . ആയൂര്‍വേദ ഡോക്ടറായ കിരണ്‍ ട്രാവല്‍ മ്യൂസിക്ക് വ്‌ളോഗുകളിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതനായത്.ആയുർവേദ ഡോക്ടറായ കിരൺ ആറ് വർഷത്തോളമായി റഷ്യയിലും ദുബായിലുമായി ജോലിചെയ്യുകയായിരുന്നു. മൂന്ന് മാസം മുമ്പാണ് നാട്ടിൽ തിരികെ എത്തുന്നത്. പെരിന്തൽമണ്ണയിൽ സ്വന്തമായി ആയുർവേദ ക്ലിനിക് തുടങ്ങാനിരിക്കെയാണ് ഗുരുവായൂരിൽ മേൽശാന്തിയാകാൻ അവസരം ലഭിക്കുന്നത്. കിരൺ പങ്കാളി […]
