24 മണിക്കൂറിനിടെ മരിച്ചത് 7 പേർ;മഴയിൽ മുങ്ങി ഗുജറാത്ത്
ഗുജറാത്തിൽ കനത്ത മഴയെ തുടര്‍ന്ന് പ്രളയ സമാന സാഹചര്യം 66 ഗ്രാമങ്ങളിൽ വൈദ്യുതി തടസ്സപ്പെട്ടു. ഛോട്ടാഉദ്ദേപൂർ, നവ്സാരി, നൽസാദ് എന്നിവിടങ്ങളിൽ നിന്ന് 3200 പേരെ ഒഴിപ്പിച്ചു. ദോസ്വാദ അണക്കെട്ട് നിറഞ്ഞു കവിഞ്ഞു.കഴിഞ്ഞ ദിവസം 7 പേർ മരിച്ചു. ഇടിമിന്നൽ, മതിൽ ഇടിഞ്ഞുവീഴൽ, മുങ്ങിമരണം തുടങ്ങിയ സംഭവങ്ങളിലാണു ജീവൻ നഷ്ടപ്പെട്ടത്. ജൂൺ ഒന്നു മുതൽ മഴ ദുരിതത്തിൽപ്പെട്ട് ഇതുവരെ 63 പേർ മരിച്ചു.’– സംസ്ഥാന ദുരന്തനിവാരണ മന്ത്രി രാജേന്ദ്ര ത്രിവേദി പറഞ്ഞു.സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് […]
