മലേഷ്യന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഗ്രാന്‍ഡ് മുഫ്തി
ക്വലാലംപൂര്‍: മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്‌റാഹീമുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. പുത്രജയയിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും മാനവ നന്മക്കായി ഇരുവരുടെയും കീഴില്‍ നടക്കുന്ന പദ്ധതികളും സംസാരവിഷയമായി. സെലാന്‍ഗോറിലെ പെറ്റാലിങ് ജയയില്‍ നടന്ന അന്താരാഷ്ട്ര മതനേതൃത്വ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് ഗ്രാന്‍ഡ് മുഫ്തി മലേഷ്യയിലെത്തിയത്. സമ്മളനത്തിനിടെ ഗ്രാന്‍ഡ് മുഫ്തി പങ്കുവെച്ച നിര്‍ദേശങ്ങളില്‍ സന്തോഷം രേഖപ്പെടുത്തിയ പ്രധാനമന്ത്രി, മലേഷ്യന്‍ ജനതയോട് പുലര്‍ത്തുന്ന സ്‌നേഹത്തില്‍ നന്ദി […]
