കെ റെയില്‍ കല്ലിടല്‍ നിര്‍ത്തി സര്‍ക്കാര്‍, സര്‍വേയ്ക്ക് ഇനി ജിപിഎസ് സംവിധാനം
കെ റെയില്‍ പദ്ധതിയുടെ ഭാഗമായുള്ള കല്ലിടല്‍ നിര്‍ത്തി കേരള സര്‍ക്കാര്‍. സാമൂഹിക ആഘാത പഠനത്തിന് ഇനി ജിപിഎസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. റവന്യൂവകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. കല്ലിടുന്നതിന് പകരം ജിയോ ടാഗ് സംവിധാനം ഉപയോഗിക്കണം. അല്ലെങ്കില്‍ കെട്ടിടങ്ങളില്‍ മാര്‍ക്ക് ചെയ്യണം. കെ റെയില്‍ കല്ലിടലിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ കൂടിയാണ് നടപടി. കേരള റെയില്‍ ഡലവപ്പ്മെന്റ് കോര്‍പ്പറേഷന്റെ അപേക്ഷപ്രകാരമാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. പദ്ധതിയ്ക്കായി ഭൂവുടമകളുടെ സമ്മതത്തോടെ മാത്രം കല്ലിടാം എന്നു കെ-റെയില്‍ മാനേജിങ് ഡയറക്ടര്‍ ഈ […]

