ഗോശ്രീ പാലങ്ങളുടെ നിർമ്മാണത്തിനെതിരെ പരാതി കൊടുത്തത് ബി ജെ പി; വി ഡി സതീശനെതിരെ പാലം ആക്ഷന്‍ കൗണ്‍സില്‍
ഗോശ്രീ പാലങ്ങളുടെ നിർമാണവുമായി ബന്ധപ്പെട്ട് സിപിഐഎമ്മിനെതിരെ പ്രതിപക്ഷ നേതാവ് നടത്തിയ പ്രസ്താവനക്കെതിരെ പാലം ആക്ഷൻ കൗൺസിൽ. പാലങ്ങളുടെ നിര്‍മ്മാണത്തിനെതിരെ സിപിഐഎം പരാതി കൊടുത്തിരുന്നു എന്ന വിഡി സതീശന്റെ പ്രസ്താവനയ്ക്ക് എതിരെയാണ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ മജ്‌നു കോമത്ത് രംഗത്തെത്തിയത്. ഈ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നും കേസു കൊടുത്തത് ബിജെപി നേതാവ് മേനകാ ഗാന്ധിയും ചില പരിസ്ഥിതി സംഘടനകളുമാണെന്നും മജ്‌നു കോമത്ത് ചൂണ്ടിക്കാട്ടി. പാലം ആക്ഷന്‍ കൗണ്‍സിലുമായി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സഹകരിച്ചിരുന്നു. അന്ന് എല്‍ഡിഎഫ് കണ്‍വീനറായിരുന്ന എംഎം […]
