വി.ഡി.സതീശന്റെ ഗോൾവൾക്കർ പരാമർശം;നിയമനടപടിക്കൊരുങ്ങി ആർഎസ്എസ്,വക്കീൽ നോട്ടീസ് അയക്കും
സജി ചെറിയാന്‍റെ ഭരണഘടനവിരുദ്ധ പ്രസംഗത്തിലെ പരമാര്‍ശം ആര്‍ എസ്എസ് ആചാര്യന്‍ ഗോള്‍വര്‍ക്കറിന്‍റെ വിചാരധാരയിലുള്ളതാണെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ പ്രസ്താവനയില്‍ വിവാദം.സതീശൻ പരാമർശം പിൻവലിക്കാത്ത സാഹചര്യത്തിൽ ആർഎസ്എസ് നിയമനടപടിക്കൊരുങ്ങുന്നു. പ്രതിപക്ഷ നേതാവിന് വൈകാതെ വക്കീൽ നോട്ടീസ് അയക്കും. പ്രസ്താവനയിൽ മാപ്പു പറയണം എന്നാവശ്യപ്പെട്ട് ആർഎസ്എസ് വി.ഡി.സതീശന് നോട്ടീസ് നൽകിയെങ്കിലും അവജ്ഞയോടെ തള്ളുന്നുവെന്നായിരുന്നു സതീശന്റെ പ്രതികരണം.
