Kerala kerala

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് 2200 രൂപ കുറഞ്ഞു

കോഴിക്കോട്: സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. പവന് 2200 രൂപ കുറഞ്ഞ് 72,120 രൂപയാണ് ഇന്നത്തെ വില. ഇന്നലെ ഏറ്റവുമുയര്‍ന്ന വിലയായ 74,320ലായിരുന്നു സ്വര്‍ണം. ഇന്നലെ വര്‍ധിച്ച 2200 രൂപയാണ് ഇന്ന് അതേപോലെ കുറഞ്ഞത്. ഗ്രാമിന് 275 രൂപ കുറഞ്ഞ് 9015 രൂപയായി. വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഗ്രാമിന് 109 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3340 ഡോളര്‍ ആയി കുറഞ്ഞു.

kerala Kerala

സംസ്ഥാനത്ത് സ്വര്‍ണവില 71,000ന് മുകളില്‍ തന്നെ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. ഇന്ന് 71,560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 8945 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും വേറെയും.കഴിഞ്ഞ ദിവസം 840 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില ആദ്യമായി 71000 കടന്നത്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. മൂന്ന് ദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. 18നാണ് സ്വര്‍ണവില ആദ്യമായി 66,000 തൊട്ടത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. […]

kerala Kerala Trending

വീണ്ടും കുതിച്ചു കയറി സ്വര്‍ണ വില; ഏറ്റവും ഉയര്‍ന്ന വില

കൊച്ചി: ഇന്ന് വീണ്ടും സ്വര്‍ണ വില കുതിച്ചു കയറി. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 8815 രൂപയും പവന് 760 രൂപ കൂടി 70520 രൂപയുമായി. ട്രായ് ഔണ്‍സിന് 3280 ഡോളറാണ് അന്താരാഷ്ട്ര സ്വര്‍ണവില. രൂപയുടെ വിനിമയ നിരക്ക് 85.52 ആണ്. 24 കാരറ്റ് സ്വര്‍ണ്ണവില കിലോഗ്രാമിന് ബാങ്ക് നിരക്ക് 95 ലക്ഷം രൂപ ആയി. അന്താരാഷ്ട്ര സംഘര്‍ഷങ്ങളിലും താരിഫ് തര്‍ക്കങ്ങളിലും അയവു വന്നിട്ടില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണ്ണവില കുറയാനുള്ള യാതൊരു കാരണവും കാണുന്നില്ലെന്നാണ് ഈ മേഖലയിലുള്ളവരുടെ […]

Kerala kerala

സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 280 രൂപ കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 69,760 രൂപയാണ്. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 8720 രൂപയാണ്. ചരിത്രത്തില്‍ ആദ്യമായി 70,000 കടന്ന സ്വര്‍ണവില തുടര്‍ച്ചയായ രണ്ടാം ദിവസമാണ് കുറയുന്നത്. ശനിയാഴ്ചയാണ് സ്വര്‍ണവില ആദ്യമായി 70,000 കടന്നത്. 70,160 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിലുമെത്തിയിരുന്നു. നാലുദിവസത്തിനിടെ 4000ലധികം രൂപ […]

Kerala kerala

സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന; 70,000ലേക്ക്

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 185 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 8745 ആയി ഉയര്‍ന്നു. പവന്റെ വിലയില്‍ 1480 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായാണ് വര്‍ധിച്ചത്. റെക്കോഡ് വില വര്‍ധനയാണ് സ്വര്‍ണത്തിന് ഉണ്ടായത്. ലോകവിപണിയിലും സ്വര്‍ണത്തിന് വന്‍ വില വര്‍ധനയുണ്ടായി. മൂന്ന് ശതമാനത്തിലേറെ നേട്ടമാണ് സ്വര്‍ണത്തിന് വ്യാഴാഴ്ചയുണ്ടായത്. യു.എസ്-ചൈന വ്യാപാര യുദ്ധം മൂലം ആളുകള്‍ സുരക്ഷിതനിക്ഷേപം തേടുന്നത് സ്വര്‍ണത്തിന് […]

kerala Kerala

സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; പവന് 2160 രൂപ കൂടി

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. പവന് 2160 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 68,480 രൂപയായാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. ഗ്രാമിന് 270 രൂപയും കൂടി. 8560 രൂപയായാണ് ഗ്രാമിന്റെ വില വര്‍ധിച്ചത്. ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിരുന്നു. രണ്ട് ശതമാനത്തിലേറെ ഉയര്‍ച്ചയാണ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ ഉണ്ടായത്. 2023 ഒക്ടോബറിന് ശേഷം ഇതാദ്യമായാണ് സ്വര്‍ണവില ഒരു ദിവസം ഇത്രയും വര്‍ധിക്കുന്നത്. യു.എസ്-ചൈന വ്യാപാര യുദ്ധം തന്നെയാണ് അന്താരാഷ്ട്ര വിപണിയിലെ സ്വര്‍ണവില വര്‍ധനക്കുള്ള […]

Kerala kerala

വീണ്ടും സ്വര്‍ണവില ഉയര്‍ന്നു; 400 രൂപ കൂടി; ഒരു പവന് 68480 രൂപയായി

കൊച്ചി; കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 400 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 68,480 രൂപയയായി ഉയര്‍ന്നു. ഗ്രാമിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയുണ്ടായി. 8560 രൂപയായാണ് ഗ്രാമിന് സ്വര്‍ണത്തിന് കൂടിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില 0.4 ശതമാനം ഉയര്‍ന്നു. ഔണ്‍സിന് 3,145.93 ഡോളറായാണ് ഉയര്‍ന്നത്. റെക്കോഡിലെത്തിയതിന് ശേഷം സ്വര്‍ണവിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു.ഈ വര്‍ഷം ഇതുവരെ സ്വര്‍ണവിലയില്‍ 19 ശതമാനം വര്‍ധനയുണ്ടായി. തീരുവ യുദ്ധം തുടങ്ങിയതോടെ സുരക്ഷിതനിക്ഷേപമായി എല്ലാവരും […]

Kerala kerala

വീണ്ടും റെക്കോര്‍ഡ്: സ്വര്‍ണവില 68,000 കടന്നു; ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്നത് തുടരുന്നു. സ്വര്‍ണവില ആദ്യമായി 68,000 കടന്നു. പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 68,000 കടന്നത്. 68,080 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 85 രൂപയാണ് വര്‍ധിച്ചത്. 8510 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 20ന് 66,480 രൂപയായി ഉയര്‍ന്ന് സര്‍വകാല റെക്കോര്‍ഡ് ഇട്ടതിന് പിന്നാലെ അടുത്ത ദിവസങ്ങളില്‍ സ്വര്‍ണവില കുറയുന്നതാണ് കണ്ടത്. പവന് ആയിരം കുറഞ്ഞ ശേഷം […]

kerala Kerala

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. പവന് വലിയ വര്‍ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ഇന്ന് ഒറ്റയടിക്ക് 520 രൂപയുടെ വര്‍ദ്ധനവ് ആണ് സ്വര്‍ണത്തിന് ഉണ്ടായത്. 67,400 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 8425 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് നല്‍കേണ്ടത്. ഇക്കഴിഞ്ഞ 29ന് കുറിച്ച ഗ്രാമിന് 8,360 രൂപയും പവന് 66,880 രൂപയുമെന്ന റെക്കോര്‍ഡാണ് ഇവിടെ തിരുത്തിയെഴുതിയിരിക്കുന്നത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ജനുവരി 22നാണ് പവന്‍ […]

Kerala kerala

സ്വര്‍ണവില 66,000 തൊട്ടു; ഇന്ന് കൂടിയത് പവന് 320 രൂപ

കോഴിക്കോട്: സ്വര്‍ണവില 66,000 തൊട്ടു. ഇന്ന് പവന് 320 രൂപ വര്‍ധിച്ചാണ് സര്‍വകാല റെക്കോഡായ 66,000 രൂപയായത്. 8250 രൂപയാണ് ഗ്രാം വില. അവസാന രണ്ട് ദിവസമായി നേരിയ തോതില്‍ കുറഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 65,840 ആയിരുന്നു വില. ശനിയാഴ്ച ഇത് 65,760 ആയും തിങ്കളാഴ്ച 65,680 ആയും കുറഞ്ഞിരുന്നു.

error: Protected Content !!