GLOBAL International

ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ വനിതാ ബന്ദി കൊല്ലപ്പെട്ടു

  • 24th November 2024
  • 0 Comments

ജറൂസലം: വടക്കന്‍ ഗസ്സയില്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ ബന്ദി കൊല്ലപ്പെട്ടതായി ഹമാസ്. വനിത ബന്ദിയാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ പറഞ്ഞു. ബന്ദികളില്‍ ചിലരുടെ അവസ്ഥ എന്തെന്ന് അറിയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ബന്ദി കൊല്ലപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിനാണെന്നും ഹമാസ് ആരോപിച്ചു. അതേസമയം, കൊല്ലപ്പെട്ട വനിതാ ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് പ്രതികരിച്ചു.

GLOBAL International ukrain russia war

ഫലസ്തീന്‍ പ്രധാനമന്ത്രി രാജിവെച്ചു

  • 26th February 2024
  • 0 Comments

ജറൂസലം: ഗസ്സയിലെ ഇസ്രായേലിന്റെ അവസാനിക്കാത്ത വംശഹത്യയില്‍ പ്രതിഷേധിച്ച് ഫലസ്തീന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് മുഹമ്മദ് ഇഷ്തയ്യ. രാജിക്കത്ത് ഫലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസിന് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി. ഗസ്സയിലെ ഇസ്രായേല്‍ ആക്രമണങ്ങളിലും വെസ്റ്റ് ബാങ്കില്‍ തുടരുന്ന അതിക്രമങ്ങളിലും പ്രതിഷേധിച്ചാണ് നടപടി. വെസ്റ്റ് ബാങ്കിലും ജറൂസലമിലും നടക്കുന്ന അഭൂതപൂര്‍വ്വ നടപടികളുടെയും ഗസ്സ മുനമ്പിലെ യുദ്ധത്തിന്റെയും വംശഹത്യയുടെയും പട്ടിണിയുടെയും പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ അക്രമങ്ങളും ഗസ്സ യുദ്ധവും കാരണമാണ് വെസ്റ്റ് ബാങ്കിന്റെ […]

error: Protected Content !!