ജറൂസലം: വടക്കന്‍ ഗസ്സയില്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ ബന്ദി കൊല്ലപ്പെട്ടതായി ഹമാസ്. വനിത ബന്ദിയാണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് വക്താവ് അബൂ ഉബൈദ പറഞ്ഞു. ബന്ദികളില്‍ ചിലരുടെ അവസ്ഥ എന്തെന്ന് അറിയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ബന്ദി കൊല്ലപ്പെട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന് നെതന്യാഹുവിനാണെന്നും ഹമാസ് ആരോപിച്ചു.
അതേസമയം, കൊല്ലപ്പെട്ട വനിതാ ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രായേല്‍ സൈനിക വക്താവ് പ്രതികരിച്ചു.