അമ്മയുടെ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ചു; രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ടു; 18കാരന്‍ ജീവനൊടുക്കി
മുംബൈ: മുംബൈയിലെ നാല സൊപാരയില്‍ അമ്മയുടെ ഫോണില്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് രണ്ട് ലക്ഷം രൂപ നഷ്ടപ്പെട്ട 18കാരന്‍ ജീവനൊടുക്കി. അമ്മയുടെ ഫോണില്‍ ഗെയിം കളിക്കുന്നതിനിടെ വന്ന പോപ്പ് അപ് പരസ്യത്തില്‍ വിദ്യാര്‍ഥി ക്ലിക്ക് ചെയ്യുകയും അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെടുകയുമായിരുന്നു. അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ആയെന്ന സന്ദേശം ഫോണില്‍ വന്നതോടെ ശാസന ഭയന്ന് വിദ്യാര്‍ഥി വീട്ടിലുണ്ടായിരുന്ന കീടനാശിനി കുടിക്കുകയായിരുന്നു. പുറത്തുപോയ അമ്മ അകത്തുവന്നപ്പോള്‍ വായില്‍ നിന്നും നുരയും പതയും വന്ന് കിടക്കുന്ന വിദ്യാര്‍ഥിയെയാണ് കണ്ടത്. […]
