സംസ്ഥാന സർക്കാർ ജനങ്ങളെ കളിയാക്കുന്നു; നികുതി കുറയ്ക്കാൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ
ഇന്ധന നികുതി സംസ്ഥാന സർക്കാർ കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്ധനവില വർധനവിൽ കേന്ദ്രത്തെ പഴിചാരി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള സർക്കാരിൻ്റെ എല്ലാ അടവും പൊളിഞ്ഞു. ഇനിയെങ്കിലും ജനദ്രോഹ നടപടിയിൽ നിന്നും പിൻമാറാൻ സർക്കാർ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാന സർക്കാർ ജനങ്ങളെ കളിയാക്കുകയാണ്. നികുതി കുറയ്ക്കാൻ പിണറായി സർക്കാർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ഉണ്ടാകുമെന്നും സുരേന്ദ്രൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അടവുകളെല്ലാം പൊളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പല സംസ്ഥാനങ്ങളും നികുതി കുറച്ചു. കേരള […]
