വെള്ളിമാട്കുന്ന് ബാല മന്ദിരത്തിൽ നിന്ന് കുട്ടികൾ ചാടിപ്പോയ സംഭവം; രക്ഷപ്പെട്ടത് കൃത്യമായ ആസൂത്രണത്തോടെയെന്ന് എസിപി കെ സുദർശൻ
വെള്ളിമാട്കുന്ന് ബാലാമന്ദിരത്തിൽ നിന്ന് കുട്ടികൾ ചാടി പോയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് മെഡിക്കൽ കോളേജ് എസിപി കെ സുദർശൻ. മുമ്പ് അന്തേവാസികളായി ഉണ്ടായിരുന്ന രണ്ട് പേരുടെ സഹായം ഇവർക്ക് ലഭിച്ചിട്ടുണ്ടെന്നും . ശുചിമുറിയുടെ വെന്റിലേഷൻ ഗ്രിൽ തകർത്താണ് കുട്ടികൾ രക്ഷപ്പെട്ടതെന്നും എസ് പി പറഞ്ഞു.വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി. 15,16 വയസുള്ള കുട്ടികളാണ് ഇന്നലെ രാത്രി ബാലമന്ദിരത്തില്‍ നിന്ന് പുറത്തുകടന്നത്. ഇവരില്‍ മൂന്നു പേര്‍ കോഴിക്കോട് സ്വദേശികളും ഒരു ഉത്തര്‍ പ്രദേശ് സ്വദേശിയുമാണ്. ഇവര്‍ക്കായി പൊലീസ് […]
