Kerala

പ്രളയക്കെടുതി; കേന്ദ്രത്തോട് സംസ്ഥാനം 2101.9 കോടി ആവശ്യപ്പെട്ടു

  • 20th September 2019
  • 0 Comments

ഡല്‍ഹി; രണ്ടാം തവണയും പ്രളയംവന്ന് നാശംവിതച്ചതിനാല്‍ സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെട്ടു. 2101.9 കോടിയാണ് കേന്ദ്രത്തോട് നിലവില്‍ സംസ്ഥാനം ആവശ്യപ്പെട്ടത്. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കൊച്ചിയിലെത്തിയ കേന്ദ്രസംഘത്തോടാണ് സംസ്ഥാനം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്. അടുത്തടുത്ത വര്‍ഷങ്ങളില്‍ പ്രളയം ബാധിച്ചതിനാല്‍ കേരളത്തിന് പ്രത്യേകപരിഗണന നല്‍കണണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം ആഭ്യന്തര മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ശ്രീ. ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് പ്രളയബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയത്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നി […]

Kerala Local

പ്രളയ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളും ആനുകൂല്യങ്ങളും

  • 20th September 2019
  • 0 Comments

സംസ്ഥാനത്തെ പ്രളയ, വെളളപ്പൊക്ക ദുരിതബാധിതര്‍ക്ക് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയും സര്‍ക്കാരും സംയുക്തമായി ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. കാര്‍ഷിക വിള വായ്പയില്‍ നിലവിലുളള വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന് ഒരു വര്‍ഷം വരെ മൊറൊട്ടോറിയവും തുടര്‍ന്ന് തിരിച്ചടവിന് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ അധിക കാലാവധിയുമുണ്ടാകും. കൃഷി ആവശ്യത്തിന് നിലവിലെ തോത് അനുസരിച്ചും ഭൂമിയുടെ വിസ്തീര്‍ണ്ണം, വിളവിന്റെ സ്വഭാവം എന്നിവയ്ക്കനുസരിച്ചും മാര്‍ജിനോ അധിക ഈടോ ഇല്ലാത്ത പുതിയ വായ്പ നല്‍കും. നിലവിലുളള വായ്പയ്ക്കും പുതിയ വായ്പയ്ക്കും നിശ്ചിത കാലാവധി വരെ […]

Local

കാരാട്ടിന്റെ നേതൃത്വത്തില്‍ ജനകീയ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരണം നടത്തി

കൊടുവള്ളി: എംഎല്‍എ കാരാട്ട് റസാഖിന്റെ നേതൃത്വത്തില്‍ കൊടുവള്ളി അങ്ങാടിയില്‍ പ്രളയ ദുരിതാശ്വാസഫണ്ട് ശേഖരണം നടത്തി. കൊടുവള്ളിയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും നാട്ടുകാരില്‍ നിന്നുമാണ് ജനകീയ പ്രളയ ദുരിതാശ്വാസ പിരിവ് നടത്തിയത്. ഫണ്ട് ശേഖരണത്തിനു എംഎല്‍എയോടൊപ്പം പ്രമുഖ നേതാക്കള്‍ അനുഗമിച്ചു.

Local

കണ്ണീരൊപ്പാന്‍ കൈത്താങ്ങായി കലാ ലീഗ്

കുന്ദമംഗലം : പ്രളയം മൂലം ദുരിതമനുഭവിക്കുന്ന കുന്ദമംഗലം പഞ്ചായത്തിലെ ചാത്തന്‍കാവിലുള്ള വീടുകളില്‍ കേരള കലാ ലീഗ് പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും ധാന്യ കിറ്റുകള്‍ വിതരണം ചെയ്യുകയും ചെയ്തു . സംസ്ഥാന പ്രസിഡണ്ട് തല്‍ഹത്ത് കുന്ദമംഗലം നേതൃത്വം കൊടുത്ത പരിപാടിയില്‍ ജനല്‍ സെക്രട്ടറി ബഷീര്‍ പന്തീര്‍പ്പാടം , ടിഎംസിഅബൂബക്കര്‍ , കെ വി കുഞ്ഞാതു ,ത്രേസ്യ വര്‍ഗീസ് കോട്ടയം, സി എച്ച് കരീം ,അബ്ദു പുതുപ്പാടി, പികെ അബ്ദുല്ലക്കോയ , സിസി ജോണ്‍ , സ്റ്റീഫന്‍ കാസര്‍കോഡ് , മാസ്റ്റര്‍ […]

Kerala

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 3 ലക്ഷം രൂപ കൈമാറി ഇന്നസെന്റ്

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 3 ലക്ഷം രൂപ കൈമാറി മുന്‍ എം.പി ഇന്നസെന്റ്. അദ്ദേഹത്തിന്റെ ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക മുഴുവനായാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ‘ഇതൊക്കെ വിളിച്ചു പറയുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പക്ഷേ എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലും ഇത് ആവര്‍ത്തിച്ചാല്‍, അത് അതിജീവിക്കുന്ന കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും. ഒപ്പം ഈ ദുരിതാശ്വാസനിധിയെക്കുറിച്ച് നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രചാരണത്തെ നേരിടേണ്ടതുണ്ടെന്നും ഞാന്‍ കരുതുന്നു. സി.എം. ഡി.ആര്‍.എഫ് ഏറ്റവും കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതാണെന്നും ഓരോ മലയാളിയും ഇതിന്റെ […]

Kerala

പ്രളയബാധിതര്‍ക്ക് ആശ്വാസമായി എസ്.കെ.എസ.്എസ.്എഫ് ദുരിതാശ്വാസ ഫണ്ട്

ഈങ്ങാപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിച്ചവര്‍ക്ക് ആശ്വാസമായി എസ്.കെ.എസ്.എസ്.എഫ് ഭുരിതാശ്വാസ ഫണ്ട് വിതരണം ചെയ്തു. സംസ്ഥാന വ്യാപകമായി നേരത്തെ അപേക്ഷ ക്ഷണിച്ച് അര്‍ഹരായവരെ കണ്ടെത്തിയാണ് സഹായവിതരണം നടത്തിയത്. ജില്ലാ പ്രസിഡന്റ് സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഫണ്ട് വിതരണം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്‍ രാഗേഷ് മുഖ്യാതിഥിയായി. നാസര്‍ ഫൈസി കൂടത്തായി, കുഞ്ഞാലന്‍ കുട്ടി ഫൈസി, മഹല്ല് […]

error: Protected Content !!