National News

വിമാന യാത്രക്കാര്‍ക്ക് മാസ്‌ക് നിര്‍ബന്ധമല്ല

  • 16th November 2022
  • 0 Comments

ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ വിമാന യാത്രക്കാർക്ക് മാസ്‌ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത് സംബന്ധിച്ച വ്യോമയാന മന്ത്രാലയം ഉത്തരവ് ഇറക്കി. എങ്കിലും മാസ്‌ക് ധരിക്കതാണ് ഉചിതമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു.വിമാനത്തിൽ മാസ്‌ക് ധരിക്കാത്ത ആളുകൾക്ക് പിഴ ശിക്ഷാ നടപടികളൊന്നും ഉണ്ടാകില്ല.കോവിഡ് വ്യാപനം രൂക്ഷമായ സമയങ്ങളിൽ വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ മാസ്കുകൾ ഉപയോഗിക്കുന്നത് നിർബന്ധമായിരുന്നു.

error: Protected Content !!