മുംബൈ ഫിലിം സിറ്റിയിൽ ഭീതി പരത്തി പുള്ളിപ്പുലി, പരിഭ്രാന്തിയിൽ സിനിമാ പ്രവർത്തകർ
മുംബൈ ഗൊരേഗാവിലുള്ള ഫിലിം സിറ്റിയിൽ പുള്ളിപ്പുലി. ഞായറാഴ്ച രാത്രിയാണ് ഫിലിം സിറ്റിയിലെ ഒരു സ്റ്റുഡിയോയിൽ ഷൂട്ടിങ്ങിനായി തയ്യാറാക്കിയിരിക്കുന്ന സെറ്റിനുള്ളിൽ പുള്ളിപ്പുലി കയറിയത്. അടുത്തകാലങ്ങളിലായി മുംബൈയിലെ പല ജനവാസ മേഖലകളിലും പുലികൾ ഇറങ്ങുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു. ഫിലിം സിറ്റിക്കുള്ളിൽ പുള്ളിപ്പുലിയെ കണ്ടെത്തിയതോടെ സിനിമ പ്രവർത്തകരും തൊഴിലാളികളും പരിഭ്രാന്തിയിലായി. പുള്ളിപ്പുലിയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവം പുറത്തുവന്നതോടെ ഭരണ തലത്തിലെ വ്യത്യസ്ത വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഫിലിം സിറ്റിയിൽ എത്തി പരിശോധനകൾ നടത്തിയിരുന്നു. പരിശോധനയിൽ പാതി ഭക്ഷിച്ച ഒരു […]
