കോട്ടയത്ത് ബാറിൽ ഗൂഗിൾ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലി സംഘർഷം; തർക്കം കൂട്ടയടിയിൽ കലാശിച്ചു
കോട്ടയം: ബാറിൽ ഗൂഗിൾ പേ വഴി പണമടയ്ക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കം കൂട്ടയടിയിൽ കലാശിച്ചു.വ്യാഴാഴ്ച രാത്രി എട്ടുമണിയോ കോട്ടയം മണർകാട്ല രാജ് ഹോട്ടലിലായിരുന്നു സംഘർഷം. ജീവനക്കാരും മദ്യപസംഘവും തമ്മിലുണ്ടായ തർക്കമാണ് കയ്യാങ്കളിയിലവസാനിച്ചത്. രണ്ടു മണിക്കൂറിലേറെ നീണ്ടു നിന്ന സംഘർഷത്തിൽ നാലു പേർക്ക് പരിക്കേറ്റു. മദ്യപിച്ച ശേഷം പണം ഗൂഗിൾ പേ വഴി പണമടയ്ക്കാമെന്ന് പറഞ്ഞത് ബാർ ജീവനക്കാർ സമ്മതിച്ചില്ല. തുടർന്ന് ജീവനക്കാരും മദ്യപസംഘവും തമ്മിൽ തർക്കമുണ്ടായി ഇത് സംഘർഷത്തിലെത്തുകയായിരുന്നു. മദ്യപിക്കാനെത്തിയവർ പുറത്തുനിന്ന് കൂടുതൽ ആളുകളെ വിളിച്ചുവരുത്തി ജീവനക്കാരുമായി കൂട്ടയടിയുണ്ടായി. […]