ഫറോക് പാലത്തിലെ മദ്യവണ്ടി അപകടം;നഷ്ടപ്പെട്ടത് 97 പെട്ടി മദ്യം; പൊലീസിന് ലഭിച്ചത് 40 പെട്ടി മാത്രം
ഫറോക്ക് പഴയ പാലത്തില്‍ മദ്യലോറിയിടിച്ച് 97 പെട്ടി മദ്യം നഷ്ടമായതായി വാഹനമോടിച്ചവര്‍ പോലീസിനു പരാതി നല്‍കി.നഷ്ടപ്പെട്ടതില്‍ 40 പെട്ടി മദ്യം മാത്രമാണ് ഫറോക്ക് പൊലീസിന് സംഭവ ദിവസം ലഭിച്ചത്. ഓരോ പെട്ടിയിലും 24 കുപ്പി വീതം മദ്യമാണ് ഉണ്ടായിരുന്നത്. സംഭവവത്തില്‍ കൂടുതല്‍ വിവര ശേഖരണത്തിനായി ഫറോക്ക് പൊലീസ് കൊല്ലം വെയര്‍ ഹൗസിലേക്ക് പുറപ്പെട്ടിട്ടുണ്ട്. പഞ്ചാബിലെ മൊഹാലിയില്‍ നിര്‍മ്മിച്ച മദ്യമാണിത്.ചൊവ്വാഴ്ച രാവിലെയാണ് മദ്യലോറി ഫറോക്ക് പഴയപാലം കടക്കുന്നതിനിടെ കമാനത്തില്‍ ഇടിച്ചത്.. അപകടത്തെ തുടർന്ന് അൻപതോളം ചെയ്സ് മദ്യ കുപ്പികളാണ് […]

