Kerala News

ടൈറ്റാനിയം ഫാക്ടറിയില്‍ നിന്ന് ഫര്‍ണസ് ഓയില്‍ ചോര്‍ന്നു;പൊതുജനങ്ങൾക്ക് താത്കാലിക വിലക്ക്

  • 10th February 2021
  • 0 Comments

തിരുവനന്തപുരം വേളി ടൈറ്റാനിയം ഫാക്ടറിയില്‍ ഗ്ലാസ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഫര്‍ണസ് ഓയില്‍ ചോര്‍ന്നു.ഈ സാഹചര്യത്തില്‍ വേളി, ശംഖുമുഖം കടല്‍തീരങ്ങളിലും കടലിലും പൊതുജനങ്ങള്‍ക്കും വിനോദസഞ്ചാരികള്‍ക്കും താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഫര്‍ണസ് ഓയില്‍ പടര്‍ന്നതോടെ മല്‍സ്യ ആവാസ വ്യവസ്ഥയ്ക്ക് ഇത് ഭീഷണിയാകുമെന്ന ആശങ്കയിലാണ് തീരം. പുലര്‍ച്ചെ കടലില്‍പ്പോയ മല്‍സ്യത്തൊഴിലാളികളാണ് ഇത് ആദ്യം കണ്ടത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. ചോര്‍ച്ച അടച്ചെന്നും ഓയിലിന്റ അവശിഷ്ടം നീക്കാന്‍ നടപടി […]

error: Protected Content !!