തനിക്കൊരു അമ്മാവനെക്കൂടി കിട്ടി; ഫാരിസ് അബൂബക്കർ വിവാദത്തില്‍ പരിഹാസവുമായി മുഹമ്മദ് റിയാസ്
തനിക്കൊരു പുതിയ അമ്മാവനെ കിട്ടിയെന്ന് ഫാരിസ് അബൂബക്കർ വിവാദത്തില്‍ പരിഹാസവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇത് വരെ ഫോണിൽ പോലും സംസാരിക്കാത്ത ആളാണ് ഫാരിസ് അബൂബക്കർ ആണെന്നും ആർക്കും ആരോപണം ഉന്നയിക്കാമെന്നും റിയാസ് പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവായ ഫാരിസ് അബൂബക്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടേതെന്ന പി സി ജോർജിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു റിയാസ്. അതേസമയം, ഫാരിസ് അബുബക്കറിനെതിരെ ഇൻകം ടാക്സ് റെയ്ഡിന് പിന്നാലെ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി. കൊച്ചിയിലടക്കം ഭൂമി വാങ്ങിക്കൂട്ടാൻ […]
