കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വ്യാജ പരാതി; പിൻവലിക്കാൻ പണം ആവശ്യപ്പെട്ടു; യുവതി അറസ്റ്റിൽ
ഹരിയാനയിലെ രണ്ട് യുവാക്കൾക്കെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ ശേഷം പിൻവലിക്കാൻ പണം ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. സംഭവത്തിൽ നോയിഡ ആസ്ഥാനമായുള്ള ഒരു സ്വകാര്യ മീഡിയ കമ്പനിയിൽ വെബ് ഡിസൈനറായ ഇരുപത്തിരണ്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയാണ് യുവതി ആവശ്യപ്പെട്ടത്. മാർച്ച് 17 നാണ് ഫേസ്ബുക്ക് സുഹൃത്തായ യുവാവിനും സുഹൃത്തിനുമെതിരെ സെക്ടർ 53 പൊലീസ് സ്റ്റേഷനിൽ യുവതി ബലാത്സംഗ പരാതി നൽകിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് തന്നെ വീട്ടിലേക്ക് കൊണ്ട് […]
