തമിഴ്നാട് വിഷ മദ്യ ദുരന്തം; മദ്യം നിർമിച്ചയാൾ പിടിയിൽ
തമിഴ് നാട് വിഷമദ്യ ദുരന്തത്തിൽ മദ്യം നിർമിച്ചയാൾ പിടിയിൽ. സംഭവ ശേഷം ഒളിവിൽ പോയ ചിറ്റമൂർ സ്വദേശി വിജയകുമാറാണ് പിടിയിലായത്. വ്യാജമദ്യ നിർമാണത്തിനായി മെത്തനോൾ വിതരണം ചെയ്ത ചെന്നൈ സ്വദേശി ഇളയനമ്പിയെയും പിടികൂടി. മധുരവയൽ കെമിക്കൽ പ്ളാൻ്റ് നടത്തുന്ന ഇളയനമ്പി1000 ലിറ്റർ മെത്തനോൾ നൽകിയെന്ന് മൊഴി നൽകി. ഇയാളുടെ സഹായികളായ നാലുപേരും അറസ്റ്റിലായി. മെത്തനോൾ വാങ്ങിയത് പുതുച്ചേരിയിലെ ഏഴുമലൈ എന്നയാളിൽ നിന്നാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. അതേ സമയം, വിഷമദ്യ ദുരന്തത്തിൽ മരണസംഖ്യ 22 ആയി ചെങ്കൽപേട്ടിൽ […]
