ഫിറോസാബാദിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകി; കുട്ടികളടക്കം ആറ് പേർ ആശുപത്രിയിൽ
ഫിറോസാബാദിൽ മെഡിക്കൽ ക്യാമ്പിൽ കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയാതായി റിപ്പോർട്ട്. മരുന്ന് കഴിച്ചതിനെ തുടർന്ന് കുട്ടികളടക്കം ആർ പേർ ആശുപതിയിലായി. രോഗികളില്‍ ഉള്‍പ്പെട്ട ഗര്‍ഭിണി ഗുരുതരാവസ്ഥയിൽ ആശുപതിയിലാണ്. ഡെങ്കിരോഗ ലക്ഷണങ്ങളുള്ളവര്‍ക്കായി അംരി ഗ്രാമത്തില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിരുന്നു. കടുത്ത പനിയുള്ള 150 കുട്ടികളടക്കം 200 പേര്‍ക്കാണ് ക്യാമ്പില്‍ വെച്ച് മരുന്ന് നല്‍കിയത്. മരുന്ന് കുടിച്ച ശേഷം മൂന്ന് കുട്ടികള്‍ ഛര്‍ദ്ദിക്കാന്‍ തുടങ്ങി. ബാക്കിയുള്ളവര്‍ക്ക് അസുഖം ബാധിച്ചു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ കാലാവധി കഴിഞ്ഞതായി കണ്ടെത്തിയത്. […]
