Kerala News

എറണാകുളത്ത് ഒരു കോവിഡ് മരണം

എറണാകുളം : ജില്ലയിൽ ഒരു കോവിഡ് മരണം. കോതമംഗലം തോണിക്കുന്നേൽ സ്വദേശി ടി.വി. മത്തായി (67) ഇന്ന് പുലർച്ചെയാണ് മരണപ്പെട്ടത്. ഹൃദ്രോഗവും രക്തസമ്മർദ്ദവും പ്രമേഹവും വൃക്കരോഗവും ഇദ്ദേഹത്തിനുണ്ടായിരുന്നു. മത്തായി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി സ്രവം പരിശോധനയ്ക്കയച്ചു. ഈ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരണം. തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് പ്ലാസ്മാ തെറാപ്പിയെല്ലാം നൽകിയിരുന്നു ഇദ്ദേഹത്തിന്.

error: Protected Content !!