താൻ മോദിയുടെ വലിയ ആരാധകൻ; സാധ്യമാകുന്നത്ര വേഗത്തിൽ ടെസ്‌ല ഇന്ത്യയിൽ; ഇലോൺ മാസ്ക്
മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ട്വിറ്റർ ഉടമയും ടെസ്‌ല സി ഇ ഒയുമായ ഇലോൺ മാസ്കുമായി കൂടിക്കാഴ്ച നടത്തി. താൻ പ്രധാനമന്ത്രി മോദിയുടെ വലിയൊരു ആരാധകനാണെന്ന്, കൂടിക്കാഴ്ചയ്ക്കു ശേഷം മസ്ക് പ്രതികരിച്ചു. ഇന്ത്യയിൽ ഫാക്ടറി സ്ഥാപിക്കാനുള്ള താൽപര്യവും അതുമായി ബന്ധപ്പെട്ട പദ്ധതികളും മസ്ക്, മോദിയുമായി പങ്കുവച്ചതായാണ് വിവരം. ‘‘പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ച വളരെ നന്നായിരുന്നു. അദ്ദേഹത്തെ എനിക്ക് വലിയ ഇഷ്ടമാണ്. ഏതാനും വർഷങ്ങൾക്കു മുൻപ് അദ്ദേഹം ഞങ്ങളുടെ ഫാക്ടറി സന്ദർശിച്ചിരുന്നു. അതുകൊണ്ടു […]
