Local News

വൈദ്യുതി വർധനവിനെതിരെ ബി ജെ പി ധർണ്ണ സംഘടിപ്പിച്ചു

കുന്ദമംഗലം : വൈദ്യുതി ചാർജ് വർധനവ് ചൂണ്ടി കാണിച്ച് പകൽ കൊള്ളയ്ക്കെതിരെ പ്രതിഷേധം എന്ന പേരിൽ ബി ജെ പി സംസ്ഥാന വ്യാപകമായി കെ എസ് ഇ ബി ധർണ്ണ സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുന്ദമംഗലത്ത് നടന്ന ധർണ്ണ ബിജെപി സംസ്ഥാന സമിതി അംഗം ടി പി സുരേഷ് ഉദ്ഘാടനം നിർവഹിച്ചു. സാധാ ജനവിഭാഗങ്ങൾ അടയ്‌ക്കേണ്ടതിനേക്കാൾ കൂടുതൽ രൂപയാണ് നിലവിൽ നൽകേണ്ടി വരുന്നതെന്നും വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം കൊയ്യുന്ന വ്യവസായിക മേഖലയിലെ സ്ഥാപങ്ങളിൽ നിന്നും ലഭ്യമാക്കേണ്ട […]

Local News

ഉപജില്ല ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര പ്രവര്‍ത്തിപരിചയ, ഐടി മേള തുടങ്ങി

കുന്നുകൂടുന്ന മാലിന്യത്തില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കുന്നത് മുതല്‍  പച്ചപ്പിനെ പിടിച്ചുനിര്‍ത്തുന്ന ഹരിതഗൃഹ മാതൃക വരെ കരവിരുതില്‍ തീര്‍ത്ത കൊച്ചു ശാസ്ത്രജ്ഞന്‍മാര്‍. ഉപജില്ലാ ശാസ്ത്രമേളയിലാണ് പുത്തന്‍ പരീക്ഷണങ്ങളും  ആശയങ്ങളുമായി ശാസ്ത്ര പ്രതിഭകള്‍ അണിനിരന്നത്.കാവനാട് ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ ആരംഭിച്ച ഉപജില്ലാ ശാസ്ത്രമേള എന്‍. വിജയന്‍ പിള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സോനിഷ  അധ്യക്ഷയായി.ശക്തികുളങ്ങര സെന്റ് ജോസഫ് ഹൈസ്‌കൂളും വിവിധ മത്സരങ്ങള്‍ക്ക് വേദിയാകും. വിവിധ വിഭാഗങ്ങളിലായി 92 സ്‌കൂളുകളില്‍ നിന്ന് 543 കുട്ടികളാണ് മേളയില്‍ പങ്കെടുത്തത്. ടീച്ചിങ് എയ്ഡ്, ടീച്ചേര്‍സ് […]

Kerala

മൂന്ന് ബള്‍ബുകള്‍ മാത്രമുള്ള വീട്ടില്‍ കഴിഞ്ഞമാസം വൈദ്യുതി ബില്‍ വന്നത് 5567 രൂപ, ചാര്‍ജ് കണക്കാക്കിയതില്‍ പിഴവ് സംഭവിച്ചിട്ടില്ലെന്ന് കെഎസ്‌ഇബി

  • 23rd September 2019
  • 0 Comments

തൃശ്ശൂര്‍: വലക്കാവ് ചവറാംപാടത്ത് മൂന്ന് ബള്‍ബുകള്‍ മാത്രമുള്ള വീട്ടില്‍ കഴിഞ്ഞമാസം വൈദ്യുതി ബില്‍ ലഭിച്ചപ്പോൾ വീട്ടുകാർ ഞെട്ടി. 5567 രൂപ, ചവറാംപാടം ചുക്കത്ത് വീട്ടില്‍ ഗിരിജയ്ക്കാണ് കെഎസ്‌ഇബിയുടെ ഈ ക്രൂരത. സ്വന്തമായി ഭൂമി പോലുമില്ലാതെ ബന്ധു നല്‍കിയ രണ്ടു സെന്റ് സ്ഥലത്ത് ആസ്ബറ്റോസ് പ്ലാസ്റ്റിക ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിലാണ് അസുഖബാധിതനായ ഭര്‍ത്താവിനോടും മക്കള്‍ക്കൊപ്പവുമാണ് ഗിരിജ കഴിയുന്നത്. ഈ വീട്ടില്‍ വൈദ്യുതി ഉപകരണങ്ങളായി ആകെയുള്ളത് മൂന്ന് ബള്‍ബുകള്‍ മാത്രമാണ്. സാധാരണ 80-90 നിരക്കിലാണ് വൈദ്യുതി ബില്‍ […]

National

ഡൽഹിയിൽ 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിച്ചാൽ സൗജന്യ വൈദ്യുതി : അരവിന്ദ് കെജ്‌രിവാള്‍

ഡൽഹി : 200 യൂണിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന ആളുകൾക്ക് സൗജന്യ വൈദ്യുതി നൽകാൻ തീരുമാനമെടുത്തത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വൈദ്യുതി നല്‍കുന്ന സംസ്ഥാനമായി ഡൽഹിയെ മാറ്റുകയെന്നതാണ് മുഖ്യ മന്ത്രിയുടെ ലക്‌ഷ്യം. 201-400 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 50 ശതമാനം സബ്‌സിഡി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശീതകാലത്ത് 70 ശതമാനം ആളുകളുടെയും വൈദ്യുതി ഉപയോഗം 200 യൂണിറ്റിന് താഴെയായിരുന്നുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇതേ അവസ്ഥയിൽ മുന്നോട്ട് പോയാൽ വലിയ രീതിയിൽ […]

News

കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തി

കുന്നമംഗലം: സംസ്ഥാനത്ത് കറന്റ് ചാര്‍ജ് വര്ധനവിനെതിരെ കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പന്തം കൊളുത്തി പ്രകടനം നടത്തി. വൈദ്യുതി ചാര്‍ജ്ജ് കുത്തനെ കൂട്ടിയ കേരള സര്‍ക്കാരിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെയും നിലപാടുകള്‍ക്കെതിരെയാണ് പന്തം കൊളുത്തി പ്രകടനം നടത്തിയത്. ബാബുമോന്‍ ,ഒ.സലീം ,എന്‍.എം യൂസുഫ് ,സിദ്ധീഖ് തെക്കയില്‍ ,ടി കബീര്‍ , ജുനൈദ് ,ബൈജു എംവി ,അജാസ് ,വി.പി സലീം നേതൃത്വം നല്‍കി .

Kerala

വൈദുതി ചാർജ്ജ് വർദ്ധന വൈദ്യുതി മന്ത്രി എം എം മണിക്കെതിരെ കൂട്ട മണിയടിച് യൂത്ത് ലീഗ് പ്രതിഷേധം

കുറ്റിക്കാട്ടൂർ :വൈദ്യുതി ചാർജ്ജ് കുത്തനെ കൂട്ടിയ കേരള സർക്കാരിന്റെയും വൈദ്യുതി വകുപ്പ് മന്ത്രി എം എം മണിയുടെയും നിലപാടുകൾക്കെതിരെ കൂട്ടമണിയടിച് കുന്ദമംഗലം നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രതിഷേധിച്ചു. കഴിഞ്ഞ മഴക്കാലത്തു ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ച മൂലം അനവസരത്തിൽ ഡാമുകൾ തുറന്നിട്ട്‌ കേരളത്തിൽ വെള്ളപ്പൊക്കം സൃഷ്‌ടിക്കുകയും ഇപ്പോൾ മഴ കുറവിന്റെ പേര് പറഞ്ഞു കറണ്ട് നിയന്ത്രണവും വൈദ്യുതി ചാർജ്ജ് നിരക്ക് കുത്തനെ കൂട്ടുകയും ചെയത് വൈദ്യുതി വകുപ്പ് മന്ത്രി കേരളജനതയെ ദുരിതത്തിലാക്കുകയാണ്. കേന്ദ്ര ഗവണ്മെന്റ് ഡീസൽ വില […]

Kerala

സംസ്ഥാനത്ത് വൈദ്യുത നിരക്ക് അടുത്ത ആഴ്ച മുതല്‍ വര്‍ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുത നിരക്ക് അടുത്ത ആഴ്ച മുതല്‍ വര്‍ധിപ്പിക്കും. ഗാര്‍ഹിക ഉപയോക്തക്കള്‍ക്ക് 10 ശതമാനം നിരക്ക് വര്‍ധനവിനാണ് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ തീരുമാനിച്ചിരിക്കുന്നത്. ലോഡ്ഷെഡ്ഡിങ് അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആലോചനയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാര്‍ അഭ്യര്‍ഥന പ്രകാരം മാറ്റിവെച്ച നിരക്ക് വര്‍ധന തീരുമാനമാണ് വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് റെഗുലേറ്ററി കമ്മീഷന്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുന്നത്. യൂണിറ്റിന് 20 പൈസമുതല്‍ 40 പൈസവരെയുള്ള വര്‍ധനവുണ്ടാകുമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കി. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം […]

Health & Fitness

മഴക്കെടുതി; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അപകടം ഒഴിവാക്കാം

കാലവര്‍ഷം ആരംഭിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി അപകടങ്ങള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈദ്യുതി മേഖലയുമായി ബന്ധപ്പെട്ടുള്ള അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പൊതുജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. • പ്രകൃതി ക്ഷോഭത്തില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിവീഴുവാനും പോസ്റ്റുകള്‍ ചെരിയുവാനും ഒടിയുവാനും ലൈനുകള്‍ താഴ്ന്നുവരുവാനുമുള്ള സാഹചര്യം ഉണ്ട്. ഇത്തരത്തിലുള്ള അപാകതകള്‍ കണ്ടാല്‍ ഏറ്റവും അടുത്തുള്ള വൈദ്യുതി ബോര്‍ഡ് ഓഫീസില്‍ വിവരം അറിയിക്കേണ്ടതും അപകട സാദ്ധ്യത ഒഴിവാകുന്നതു വരെ തൊടുകയോ സമീപം […]

Kerala

മാലിന്യത്തില്‍ നിന്ന് വൈദ്യുതി: മുഖ്യമന്ത്രി പുരോഗതി വിലയിരുത്തി

കോഴിക്കോട് : സംസ്ഥാനത്ത് കേന്ദ്രീകൃത മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്‍ വിലയിരുത്തി. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ഏഴ് ജില്ലകളിലാണ് മാലിന്യത്തില്‍ നിന്ന് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഊര്‍ജം ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകള്‍ സ്ഥാപിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട് ഞെളിയന്‍ പറമ്പില്‍ പ്ലാന്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അവസാനഘട്ടത്തിലാണ്. സമയബന്ധിതമായി പ്ലാന്റുകള്‍ പൂര്‍ത്തിയാക്കണമെന്ന് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, ചീഫ് സെക്രട്ടറി ടോം […]

error: Protected Content !!