Kerala

കരുവന്നൂർ കള്ളപ്പണ കേസ്; ​ഗോകുലം ​ഗോപാലനെ ചോദ്യം ചെയ്ത് ഇഡി

  • 29th November 2023
  • 0 Comments

കൊച്ചി: കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ട കളളപ്പണ ഇടപാടു കേസില്‍ വ്യവസായി ഗോകുലം ഗോപാലനെ ഇഡി ചോദ്യം ചെയ്തു. നാല് കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് ശേഷവും തുടരും. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍. ഇന്ന് ഹാജരാകാന്‍ ഗോകുലം ഗോപാലന് സമന്‍സ് അയച്ചിരുന്നു. ബാങ്കിലെ ഡെയ്‌ലി ഡെപ്പോസിറ്റ് സ്‌കീമുമായി ബന്ധപ്പെട്ടും കേസിലെ പ്രതികളുമായുള്ള ഇടപാടുകളെ സംബന്ധിച്ചുമാണ് ചോദ്യം ചെയ്യല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

Kerala News

ഇ ഡിക്ക് മുന്നില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എം കെ കണ്ണൻ

  • 29th September 2023
  • 0 Comments

കേരള ബാങ്ക് വൈസ് ചെയര്‍മാന്‍ എം.കെ. കണ്ണന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇ ഡി ക്ക് മുന്നിൽ ഹാജരാകുന്നതിന് തൊട്ട് മുൻപായിരുന്നു കൂടിക്കാഴ്ച. തൃശ്ശൂരിലെ രാമനിലയത്തില്‍വെച്ചായിരുന്നു സി.പി.ഐ.എം. സംസ്ഥാന സമിതിയംഗം കൂടിയായ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടത്. സര്‍ക്കാരിന്റെ മേഖലാ അവലോകന യോഗത്തില്‍ പങ്കെടുക്കാന്‍ തൃശ്ശൂരിലെത്തിയതായിരുന്നു മുഖ്യമന്ത്രി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ ഡി രണ്ടാം തവണയാണ് എം കെ കണ്ണനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍, […]

Kerala

കരിവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ കേസ് പരിശോധന പൂർത്തിയായി

  • 19th September 2023
  • 0 Comments

കരുവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട കേസിൽ ഇ.ഡി (എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്) നടത്തിയ പരിശോധന പൂർത്തിയായി. അയ്യന്തോൾ സർവിസ് സഹകരണ ബാങ്ക് ഒഴികെ തൃശൂരിലെയും കൊച്ചിയിലെയും വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധന പുലർച്ചെ രണ്ട് മണിക്കാണ് പൂർത്തിയായത്. എന്നാൽ, അയ്യന്തോൾ സർവിസ് സഹകരണ ബാങ്കിലെ പരിശോധന രാവിലെ ഒമ്പത് മണിയോടെയാണ് പൂർത്തിയായത്. ഇന്നലെ രാവിലെ എട്ട് മണിയോടെ ആരംഭിച്ച പരിശോധനയാണ് 14 മണിക്കൂറാണ് നീണ്ടത്. കരുവന്നൂർ സഹകരണ ബാങ്കിലിലേത് 500 കോടിയുടെ ക്രമക്കേടാണെന്ന പുതിയ നിഗമനത്തിന്‍റെ […]

Kerala News

കരുവന്നൂർ ബാങ്ക് തട്ടിപ്പ്,എ സി മൊയ്തീന്റെ വീട്ടിലെ റെയ്ഡ് വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി

  • 24th August 2023
  • 0 Comments

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസി മൊയ്തീന്റെ വീട്ടിലെ റെയ്ഡ് വിവരങ്ങള്‍ പുറത്തുവിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ്.തട്ടിപ്പ് വായ്പ്പകൾ നൽകിയത് എ സി മൊയ്‌തീന്റെ നിർദേശപ്രകാരമെന്ന് ഇ ഡി വ്യക്തമാക്കി. അംഗങ്ങളല്ലാത്ത ബിനാമികൾക്ക് വായ്പ്പകൾ അനുവദിച്ചെന്ന് കണ്ടെത്തൽ. പാവങ്ങളുടെ സ്വത്ത് പണയപ്പെടുത്തി ബിനാമി ഇടപാടുകൾ ബാങ്കിൽ നടന്നു. ‌ഇതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെ ജില്ലാ നേതാക്കൾ വരെ കൂട്ടുനിന്നുവെന്നും ഇഡി അറിയിച്ചു.ബാങ്കിൽനിന്ന് 150 കോടി രൂപ തട്ടിയെടുത്തു. തട്ടിപ്പുമായി ബന്ധപ്പെട്ട 36 വസ്തുവകകൾ ഇതുവരെ കണ്ടുകെട്ടി.ആരുടെ വസ്തുവകകളാണ് കണ്ടുകെട്ടിയതെന്ന […]

National News

കള്ളപ്പണം വെളുപ്പിക്കൽ കേസ്; സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇഡി

  • 14th August 2023
  • 0 Comments

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ് നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്‌തെന്ന വാർത്ത നിഷേധിച്ച് ഇ ഡി . അശോകിനെ ഇന്നലെ ഉച്ചയോടെ കൊച്ചി വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുത്തുവെന്നായിരുന്നു പുറത്ത് വന്ന റിപ്പോർട്ടുകൾ.ചെന്നൈയിൽ നിന്നുള്ള ഇ ഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോക് കുമാറിനെ പിടികൂടിയതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അറസ്റ്റ് ഉണ്ടായിട്ടില്ലെന്ന് വിശദമാക്കി ഇ ഡി വാർത്തകുറിപ്പ് പുറത്തിറക്കി. നേരത്തെ സെന്തിൽ ബാലാജിയുടെ അറസ്റ്റ് ഇഡി സ്ഥിരീകരിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ഹെബിയസ് […]

National News

മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ കൊച്ചിയിൽ പിടിയിൽ

  • 13th August 2023
  • 0 Comments

തമിഴ്‌നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാർ കൊച്ചിയിൽ പിടിയിൽ. ചെന്നൈയിൽ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് കൊച്ചിയിലെത്തി അശോകിനെ പിടികൂടിയത്.അശോകിനെ ഇന്നു വൈകിട്ട് ചെന്നൈയിൽ എത്തിക്കും. നാളെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. നേരത്തെ, സെന്തിൽ ബാലാജിയെ അറസ്റ്റു ചെയ്തതിനു പിന്നാലെ അശോക് കുമാറിന്റെ വീട്ടിലുൾപ്പെടെ ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.രണ്ടു ദിവസങ്ങൾക്കു മുമ്പ് അശോക് കുമാറിന്റെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ഇഡി മരപ്പിച്ചിരുന്നു. 2.49 കോടി രൂപയുടെ കരൂരിലെ സ്ഥലം അശോക് കുമാറിന്റെ ഭാര്യാ മാതാവ്, സെന്തിൽ […]

Kerala News

പുരാവസ്തുതട്ടിപ്പ് കേസ്;കെപിസിസി പ്രസിഡന്റിന് ഇഡി നോട്ടീസ്

  • 13th August 2023
  • 0 Comments

പുരാവസ്തുതട്ടിപ്പ് കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ചോദ്യംചെയ്യലിന് അടുത്താഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകാന്‍ ഇഡി നിര്‍ദേശം. കേസില്‍ ഐജി ജി ലക്ഷ്മണിനേയും റിട്ട.ഡിഐജി എസ് സുരേന്ദ്രനെയും ഇഡി ചോദ്യം ചെയ്യും.ലക്ഷ്മണ നാളെ എത്തണം,സുരേന്ദ്രൻ 16 ന് ഹാജരാകണം.പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ സുധാകരനും. മുൻ ഡിഐജി എസ് സുരേന്ദ്രനും ഹൈക്കോടതി സ്ഥിരം ജാമ്യം നൽകിയിട്ടുണ്ട്.. അന്വേഷണവുമായി സഹകരിക്കണമെന്നും സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുതെന്നുമുള്ള നിർദ്ദേശത്തോടെയാണ് നടപടി. . മോന്‍സന്‍ മാവുങ്കല്‍ […]

Kerala News

റിപ്പോര്‍ട്ടര്‍ ചാനലിനെതിരേ ഇഡി അന്വേഷണം ആരംഭിച്ചെന്ന് കെ സുധാകരന്‍ എംപി

  • 28th July 2023
  • 0 Comments

എട്ടുകോടി രൂപയുടെ തേക്ക് അനധികൃതമായി വെട്ടിവിറ്റ മുട്ടില്‍ മരംമുറി കേസില്‍ കേരള പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ (121/ 2021) പ്രകാരം എന്‍ഫോഴ്സ്‌മെന്റ് (ഇഡി) കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം റിപ്പോര്‍ട്ടര്‍ ചാനല്‍മേധവികൾക്കെതിരെ അന്വേഷണം നടന്നുവരുന്നതായി കേന്ദ്രമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് കെ സുധാകരന്‍ എംപിയെ അറിയിച്ചു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണര്‍ഷിപ്പ് ട്രാന്‍സ്ഫര്‍ സംബന്ധിച്ച് ആക്ഷേപങ്ങള്‍ക്ക് ബന്ധപ്പെട്ട കമ്പനി അധികൃതരില്‍ നിന്നും രജിസ്ട്രാര്‍ ഓഫ് കമ്പനീസ് വിവരങ്ങള്‍ തേടിയിട്ടുണ്ട്. പഴയ റിപ്പോര്‍ട്ടര്‍ ചാനലിന്റെ ടെലികാസ്റ്റിംഗ് ലൈസന്‍സ് ഇന്ത്യോ ഏഷ്യന്‍ […]

Kerala News

കേരളത്തിലേക്ക് ഒഴുകിയത് പതിനായിരം കോടിയുടെ ഹവാലപണം; സംസ്ഥാനത്ത് വ്യാപക പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

  • 20th June 2023
  • 0 Comments

ഹവാല കള്ളപ്പണ ഇടപാടുകളിൽ സംസ്ഥാന വ്യാപക പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രംഗത്ത്.കേരളത്തിലേക്ക് വൻ തോതിൽ ഹവാല പണം എത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഇഡി സംസ്ഥാന വ്യാപകമായി പരിശോധന നടത്തുന്നത്. വിദേശ കറൻസികളും സാമ്പത്തിക ഇടപാട് രേഖകളും റെയ്ഡിൽ ഇ.ഡി പിടിച്ചെടുത്തു. അടുത്തിടെ കേരളത്തിലേക്ക് ഒഴുകിയത് പതിനായിരം കോടിയുടെ ഹവാലപണം എന്ന് ഇഡി കണ്ടെത്തി. ചെറുകടകൾ കേന്ദ്രീകരിച്ചാണ് ഹവാല ഏജന്റുമാരുടെ പ്രവർത്തനം. 25ൽ അധികം ഹവാല ഇടപാടുകാരെ കേന്ദ്രീകരിച്ച് ആണ് ഇഡി പരിശോധനകൾ നടത്തുന്നത്. എറണാകുളം, കോട്ടയം, പത്തനംതിട്ട, […]

National News

സെന്തിൽ ബാലാജിയുടെ ബിനാമി ഇടപാടുകൾ കണ്ടെത്തിയാതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

  • 15th June 2023
  • 0 Comments

തമിഴ് നാട് മന്ത്രി സെന്തിൽ ബാലാജിയുടെ ബിനാമി ഇടപാടുകൾ കണ്ടെത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. 25 കോടി രൂപയുടെ ബിനാമി ഇടപാടുകൾ കണ്ടെത്തിയതായി ഇ ഡി കോടതിയെ അറിയിച്ചു. അനുരാധ എന്ന സ്ത്രീ ബാങ്ക് ലോൺ എടുത്ത് 3.75 ഏക്കർ ഭൂമി 40 കോടി രൂപയ്ക്ക് വാങ്ങിയതായും പിന്നീട് ഈ സ്ഥലം 10.88 ലക്ഷം രൂപയ്ക്ക് സെന്തിൽ ബാലാജിയുടെ ബന്ധു ലക്ഷ്മിക്ക് വിറ്റതായും ബാങ്ക് ലോൺ അടച്ചു തീർത്തത് ലക്ഷ്മിക്ക് സ്ഥലം കൈമാറുന്നതിന് തൊട്ട് മുന്പാണെന്നും കണ്ടെത്തി ഇതിനായുള്ള […]

error: Protected Content !!