Kerala

സെന്‍ട്രല്‍ ഫിലിപ്പീന്‍സില്‍ വീണ്ടും ഭൂചലനം; 26 പേര്‍ക്ക് ദാരുണാന്ത്യം, 6.9 തീവ്രത

  • 1st October 2025
  • 0 Comments

ബോഗോ: ഫിലിപ്പീന്‍സില്‍ വീണ്ടും നടുക്കുന്ന ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ബിബിസി റിപ്പോര്‍ട്ട് പ്രകാരം ദുരന്തത്തില്‍ 26 ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സെന്‍ട്രല്‍ ഫിലിപ്പീന്‍സിലെ സിറ്റി ഓഫ് ബോഗോ, സാന്‍ റെമിജിയോ, ടാബുലാന്‍, മെഡിലിന്‍ തുടങ്ങിയ ഭൂകമ്പ ബാധിത നഗരങ്ങളിലും പ്രദേശങ്ങളിലും ദുരന്ത മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് നിരവധി നഗരങ്ങളില്‍ വൈദ്യുതി തടസപ്പെടുകയും കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. നിലവില്‍ ഭൂകമ്പം നടന്നിരിക്കുന്ന പ്രദേശത്ത് നിന്ന് […]

International

ഇക്വഡോറില്‍ നാശം വിതച്ച് ഭൂകമ്പം; 14 പേര്‍ കൊല്ലപ്പെട്ടു

  • 19th March 2023
  • 0 Comments

ക്വിറ്റോ: ഇക്വഡോറിലെയും വടക്കന്‍ പെറുവിലെയും തീരപ്രദേശത്ത് ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വീടുകള്‍, സ്‌കൂളുകള്‍, കെട്ടിടങ്ങള്‍ എന്നിവയ്ക്ക് ഗുരുതരമായ കേടുപാടുകള്‍ സംഭവിച്ചു. യു എസ്. ജിയോളജിക്കല്‍ സര്‍വേ റിക്ടര്‍ സ്‌കെയിലില്‍ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഗ്വായാസ് പ്രവിശ്യയിലെ ബലാവോ നഗരത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. പ്രാദേശിക സമയം രാത്രി 12 മണിയോടെയാണ് ഭൂകമ്പമുണ്ടായത്. ജനങ്ങള്‍ ശാന്തരായിരിക്കണമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഗ്വുല്ലെര്‍മോ ലാസ്സോ ആവശ്യപ്പെട്ടു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.

International News

അഫ്ഗാനിസ്താനില്‍ ഭൂചലനം; വ്യാപക നാശനഷ്ടം, മരണം 255, നൂറ്റമ്പതിലധികം പേര്‍ക്ക് പരിക്ക്, മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

  • 22nd June 2022
  • 0 Comments

അഫ്ഗാനിസ്താനില്‍ ഇന്നലെ രാത്രിയിലുണ്ടായ ഭൂചലനത്തില്‍ വന്‍നാശനഷ്ടം. 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 255 പേര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 155 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തെക്ക്-കിഴക്കന്‍ നഗരമായ ഖോസ്റ്റില്‍ നിന്ന് 44 കിലോമീറ്റര്‍ അകലെയാണ് ഭൂചലനം ഉണ്ടായത്. ഭൂരിഭാഗം മരണങ്ങളും പക്ടിക പ്രവിശ്യയിലാണ്. കിഴക്കന്‍ പ്രവിശ്യകളായ നംഗര്‍ഹാര്‍, ഖോസ്റ്റ് എന്നിവിടങ്ങളിലും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലും ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായി. കൂടാതെ പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദ്, മുല്‍ത്താന്‍, ക്വറ്റ തുടങ്ങിയ വിവിധ പ്രദേശങ്ങളിലും […]

error: Protected Content !!