ബിരുദം പൂര്‍ത്തിയാക്കാന്‍ ഹിന്ദി അറിയണം; ഡല്‍ഹി സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം
ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ലകലാശാലയില്‍ ബിരുദം പൂര്‍ത്തിയാക്കാന്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. ബിരുദ കോഴ്‌സിന്റെ ഒന്നാം വര്‍ഷത്തിലെ നിര്‍ബന്ധിത കോഴ്‌സില്‍ ഐച്ഛിക വിഷയങ്ങള്‍ ഹിന്ദിയും സംസ്‌കൃതവും മാത്രമാക്കി ചുരുക്കിയതിനെതിരെയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.കഴിഞ്ഞ വര്‍ഷം വരെ പരിസ്ഥിതി ശാസ്ത്രം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം തുടങ്ങിയവയായിരുന്നു ഐച്ഛിക വിഷയങ്ങള്‍. എന്നാല്‍ ഈ വര്‍ഷം മുതല്‍ പരിസ്ഥിതി ശാസ്ത്രവും ഇംഗ്ലീഷും ഐച്ഛിക വിഷയങ്ങളില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ഹിന്ദിയോ സംസ്‌കൃതമോ പഠിക്കാതെ ബിരുദം പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വിദ്യാര്‍ത്ഥികള്‍. […]
