സമയം തരണം; സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി മമത ബാനര്‍ജി
കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരെ അനുനയിപ്പിക്കാന്‍ ശ്രമം നടത്തി മുഖ്യമന്ത്രി മമത ബാനര്‍ജി.ആവശ്യങ്ങളില്‍ കൂടിയാലോചന നടത്തിയ ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മമത സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഉറപ്പുനല്‍കി. നിങ്ങളോട് കുറച്ചു സമയം മാത്രമാണ് ആവശ്യപ്പെടുന്നത്. ഡോക്ടര്‍മാര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമരം ചെയ്യുന്നവര്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കില്ലെന്ന് പറഞ്ഞ മമത ബംഗാള്‍ ഉത്തര്‍പ്രദേശ് അല്ലെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം, […]
