International News

വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥയ്ക്ക് അനുമതി നല്‍കി ഡൊണാള്‍ഡ് ട്രംപ്

  • 12th January 2021
  • 0 Comments

അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനുമതി നല്‍കി. വൈറ്റ് ഹൗസ് പ്രസ് ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 24വരെയാണ് വാഷിംഗ്ടണില്‍ അടിയന്തരാവസ്ഥ നിലനില്‍ക്കുക. ആഭ്യന്തരവകുപ്പും, ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്റ് ഏജന്‍സിയും ചേര്‍ന്ന് പ്രാദേശിക ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെമോക്രാറ്റിക് പ്രസിഡന്റ് ജൊ ബൈഡന്റെ സത്യാപ്രതിജ്ഞാ ചടങ്ങില്‍ സായുധ കലാപത്തിന് സാധ്യതയുണ്ടെന്ന് എഫ്.ബി.ഐ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ അമേരിക്കയില്‍ […]

International News

കാപിറ്റല്‍ ഹില്‍ ആക്രമണത്തില്‍ ഇന്ത്യന്‍ പതാകയുമായി പങ്കെടുത്ത മലയാളിക്കെതിരെ പരാതി

  • 9th January 2021
  • 0 Comments

യു.എസിലെ കാപിറ്റല്‍ ഹില്‍ ആക്രമണത്തില്‍ ഇന്ത്യന്‍ ദേശീയ പതാകയുമായി പങ്കെടുത്ത അമേരിക്കന്‍ മലയാളി വിന്‍സന്റ് സേവ്യര്‍ പാലത്തിങ്കലിനെതിരെ പരാതി. ദേശീയ പതാകയെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകര്‍ ഡല്‍ഹി കല്‍ക്കാജി പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണം നടത്തിയും ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ചും കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് പൊലീസ് ദേശീയ മാധ്യമങ്ങളെ അറിയിച്ചു. ഡോണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് തോല്‍വി അംഗീകരിക്കാന്‍ വിസമ്മതിച്ച അനുയായികളാണ് അമേരിക്കന്‍ പാര്‍ലമെന്റ് മന്ദിരമായ കാപിറ്റല്‍ ഹില്‍ ബില്‍ഡിങ്ങിലേക്ക് […]

International News

ട്രംപിനെതിരെ അറസ്റ്റ് വാറണ്ടുമായി ഇറാഖ്; ചുമത്തിയത് വധശിക്ഷവരെ ലഭിച്ചേക്കാവുന്ന വകുപ്പുകള്‍

  • 8th January 2021
  • 0 Comments

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിര അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഇറാഖ്. ഇറാഖി സായുധസേനയുടെ നേതാവ് അബു മഹ്ദി അല്‍-മുഹന്ദിയുടെ കൊലപാതകത്തിലാണ് ഇറാഖ് ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ഇറാന്റെ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ ഇറാനും ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഇറാഖി പീനല്‍ കോഡിന്റെ 406 വകുപ്പ് പ്രകാരമാണ് ബാഗ്ദാദ് കോടതി ട്രംപിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ആസൂത്രിത കൊലപാതകത്തിന് വധശിക്ഷ വരെ വിധിക്കാന്‍ അനുവദിക്കുന്നതാണ് 406 വകുപ്പ്. മുഹന്ദിയുടെ അടുത്ത ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും […]

National News

സമാധാനപരമായ അധികാര കൈമാറ്റത്തിന് അവസരമൊരുക്കണം; ട്രംപ് വിഷയത്തില്‍ മോദി

  • 7th January 2021
  • 0 Comments

അമേരിക്കല്‍ ക്യാപിറ്റല്‍ ഹൗസിലേക്ക് പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരമായ അധികാരക്കൈമാറ്റത്തിന് അവസരമൊരുക്കണമെന്ന് നരേന്ദ്രമോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. നിയമവിരുദ്ധമായ പ്രതിഷേധത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ അനുവദിക്കരുതെന്ന് നരേന്ദ്രമോദി പറഞ്ഞു. അക്രമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സങ്കടകരമാണെന്നും മോദി ട്വീറ്റ് ചെയ്തു. യു.എസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ ഹാളിലേക്ക ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറുകയായിരുന്നു. ഇവര്‍ പൊലീസുമായി ഏറ്റുമുട്ടി.ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി ഇരുസഭകളും ചേരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തില്‍ നാലുപേരാണ് കൊല്ലപ്പെട്ടത്.

International News

ട്രംപ് അനുകൂല റാലി; മരണം നാലായി, ട്രംപിന്റെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് സോഷ്യല്‍ മീഡിയ

  • 7th January 2021
  • 0 Comments

വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ട്രംപ് അനുകൂല റാലിയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ മരണപ്പെട്ടവരുടെ എണ്ണം നാലായി. വെടിയേറ്റ് നേരത്തെ ഒരു സ്ത്രീ മരണപ്പെട്ടതിനു പിന്നാലെ മൂന്ന് പേര്‍ കൂടി ആശുപത്രിയില്‍ വെച്ച് മരിച്ചു. ഇക്കാര്യം വാഷിംഗ്ടണ്‍ പൊലീസാണ് അറിയിച്ചത്. 52 പേരെയാണ് നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കര്‍ഫ്യൂ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് 47 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായവരില്‍ നാലു പേര്‍ ലൈസന്‍സില്ലാതെ തോക്കുകള്‍ കൈവശം വെച്ചിരുന്നെന്ന് പൊലീസ് പറയുന്നു. രണ്ട് പൈപ് ബോംബുകള്‍ പൊലീസ് ഇതുവരെ […]

‘ട്രംപ്​ സഹകരിച്ചില്ലെങ്കിൽ കോവിഡ്​ ബാധിച്ച്​ കൂടുതൽ പേർ മരിക്കും’-ബൈഡൻ

  • 17th November 2020
  • 0 Comments

യു.എസ്​ തെരഞ്ഞെടുപ്പ്​ ഫലം പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ്​ ഇനിയും അംഗീകരിക്കാൻ തയാറായില്ലെങ്കിൽ കോവിഡ്​ ബാധിച്ച്​ കൂടുതൽ പേർ മരിച്ചുവീഴുമെന്ന്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡൻ.യു.എസ്​ കോൺഗ്രസിനോട്​ കോവിഡ്​ നിർമാർജനത്തിന്​ പുതിയ ദുരിതാശ്വാസ നിയമനിർമാണം സാധ്യമാക്കാനും സമ്പദ്​വ്യവസ്​ഥയെ ഉയർത്തികൊണ്ടുവരുന്നതിനായി ബിസിനസുകാരോടും തൊഴിലാളി നേതാക്കളോടും ഒരുമിച്ച്​ പ്രവർത്തിക്കാൻ ആവശ്യപ്പെട്ട് സംസാരിക്കുകയായിരുന്നു ​അദ്ദേഹം. ട്രംപ്​ അധികാരം കൈമാറ്റം ചെയ്യാതിരിക്കുകയും കോവിഡ്​ മഹാമാരി പ്രതിരോധത്തിൽ സഹകരിക്കാതിരിക്കുകയും ചെയ്യുന്നത്​ കൂടുതൽ പേരെ മരണത്തിലേക്ക്​ നയിക്കും. രാജ്യം കടുത്ത ശൈത്യത്തിലേക്ക്​ നീങ്ങുകയാണ്​. കാര്യങ്ങൾ വളരെ എളുപ്പത്തിൽ […]

‘ഞാന്‍ തെരഞ്ഞെടുപ്പ് ജയിച്ചു’; പുതിയ പോസ്റ്റുമായി ട്രംപ്

  • 16th November 2020
  • 0 Comments

സോഷ്യല്‍മീഡിയയില്‍ താന്‍ തെരഞ്ഞെടുപ്പ് ജയിച്ചെന്ന പുതിയ പോസ്റ്റുമായി ഡൊണാള്‍ഡ് ട്രംപ്. ബൈഡന്റെ വിജയം അംഗീകരിക്കില്ലെന്നുതന്നെയാണ് ട്രംപ് പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നത്. ജോ ബൈഡന്‍ ജയിച്ചത് വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണെന്ന് കഴിഞ്ഞദിവസം ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ‘വ്യാജ മാധ്യമങ്ങളുടെ കണ്ണില്‍ മാത്രമാണ് അദ്ദേഹം ജയിച്ചത്. ഞാന്‍ ഒന്നും സമ്മതിക്കുന്നില്ല ഞങ്ങള്‍ക്ക് ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. ഇതൊരു കടുത്ത തെരഞ്ഞെടുപ്പായിരുന്നു’ ഇങ്ങനെയായിരുന്നു ട്വീറ്റ്. അതേസമയം നേരത്തേ ഭരണമാറ്റത്തിന്റെ സൂചന പരോക്ഷമായി നല്‍കുകയും ചെയ്തിരുന്നു. ‘നിലവിലെ സര്‍ക്കാര്‍ ലോക്ഡൗണ്‍ […]

‘ഭാവിയില്‍ എന്ത് സംഭവിക്കുമെന്നറിയില്ല; എല്ലാം കാലം പറയും’: തോല്‍വിക്ക് ശേഷം ആദ്യമായി ഭാവിയെകുറിച്ച് ഡൊണാള്‍ഡ് ട്രംപ്

  • 14th November 2020
  • 0 Comments

ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുമോ എന്നാണ് ഇപ്പോള്‍ വിവിധ കോണുകളില്‍ നിന്നുയരുന്ന ചോദ്യം. തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ആദ്യമായി ഭാവിയെ കുറിച്ച് ഡൊണാള്‍ഡ് ട്രംപ് സംസാരിച്ചിരിക്കുകയാണിപ്പോള്‍. പരാജയം അംഗീകരിക്കില്ലെന്ന ആദ്യ നിലപാടില്‍ നിന്ന് ട്രംപ് മാറുന്നുവെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘എല്ലാം കാലം പറയും’ എന്ന് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഗം. വാക്‌സിന്‍ […]

പൊതുജനം നിയന്ത്രണം ഏറ്റെടുക്കാന്‍ തീരുമാനിക്കുമ്പോള്‍, ചരിത്രം സൃഷ്ടിക്കപ്പെടുന്നു: തപ്സി പന്നു

അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി നടി തപ്സി പന്നു. അമേരിക്കന്‍ പ്രസിഡന്റായി ബൈഡനും വൈസ് പ്രസിഡന്റായി കമലാ ഹാരിസും എത്തിയതില്‍ എല്ലാവര്‍ക്കും സന്തോഷവും പ്രതീക്ഷയും ഉണ്ടെന്ന് തപ്സി പറഞ്ഞു. എന്നാല്‍ വിജയത്തെക്കാളും താന്‍ ശ്രദ്ധിച്ചത് അമേരിക്കയില്‍ രേഖപ്പെടുത്തിയ റെക്കോര്‍ഡ് വോട്ടാണെന്ന് തപ്സി കൂട്ടിച്ചേര്‍ത്തു. 12 പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടര്‍മാരുടെ നിരക്കാണ് ഈ തെരഞ്ഞെടുപ്പ് ഉണ്ടാക്കിയതെന്ന് പറഞ്ഞ തപ്സി ജനാധിപത്യത്തിന്റെ ശക്തിയുടെ പൂര്‍ണ്ണമായ പ്രകടനമാണ് അമേരിക്കയില്‍ കണ്ടതെന്നും പറഞ്ഞു. പൊതുജനം നിയന്ത്രണം ഏറ്റെടുക്കാന്‍ […]

ബൈഡന് ആശംസയുമായി മോദി, ഇന്ത്യ-യുഎസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒന്നിക്കാമെന്നും പ്രധാനമന്ത്രി

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ആശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ യുഎസ് ബന്ധം കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്നും മോദി ട്വീറ്റ് ചെയ്തു. ‘ഗംഭീരമായ വിജയത്തില്‍ അഭിനന്ദനങ്ങള്‍ ജോ ബൈഡന്‍. ഇന്തോ-യുഎസ് ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നിങ്ങളുടെ സംഭാവന നിര്‍ണായകവും വിലമതിക്കാനാകാത്തതുമായിരുന്നു. ഇന്ത്യ-യുഎസ് ബന്ധത്തെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ വീണ്ടും ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- മോദി ട്വീറ്റില്‍ വ്യക്തമാക്കി. വൈസ് പ്രസിഡന്റായി വിജയിച്ച ഇന്ത്യന്‍ വംശജ കമല ഹാരിസിനെയും മോദി അഭിനന്ദിച്ചു. എല്ലാ […]

error: Protected Content !!