ലൈംഗികാതിക്രമ, കൊലപാതക കേസുകളിൽ ഡിഎൻഎ പരിശോധന നിർബന്ധമാക്കാനൊരുങ്ങി കേരളാ പോലീസ്
കൊലപാതകം, അസ്വാഭാവിക മരണം, ലൈംഗികാതിക്രമം തുടങ്ങിയ കേസുകളിൽ ഡിഎൻഎ പരിശോധന നിർബന്ധമാക്കാൻ തീരുമാനിച്ച് കേരള പോലീസ്. നിലവിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശ പ്രകാരം അത്യാവശ്യമെന്നും തോന്നുന്ന കേസുകളിൽ മാത്രമേ ഡിഎൻഎ ടെസ്റ്റ് നടത്തുന്നുള്ളൂ. ഇത്തരം കേസുകളിൽ ഡിഎൻഎ ടെസ്റ്റിനുള്ള നടപടികൾ എത്രയും വേഗം ആരംഭിക്കാനും സയന്റിഫിക് ഓഫീസർമാരെ സാമ്പിളുകൾ സൂക്ഷിക്കാൻ ഏൽപിക്കാനും അന്വേഷണ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴോ കുറ്റകൃത്യം നടന്ന സ്ഥലത്തു നിന്നോ ഇരകളുടെ വൈദ്യപരിശോധനയ്‌ക്കിടെയോ കണ്ടെടുത്ത സാമ്പിളുകൾ അന്വേഷണ ഉദ്യോഗസ്ഥർ കൈമാറാത്ത സംഭവങ്ങൾ ശ്രദ്ധയിൽ […]
