കസേരത്തര്‍ക്കം; കെ ജെ റീനയ്ക്ക് സ്ഥാനം ഒഴിഞ്ഞുനല്‍കാതെ താത്ക്കാലിക ഡയറക്ടര്‍
ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയ നടപടി സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ വിധിയുമായി എത്തിയ കെ ജെ റീനയ്ക്ക് സ്ഥാനം ഒഴിഞ്ഞുനല്‍കാതെ താത്ക്കാലിക ഡയറക്ടര്‍ ഡോ. വി മീനാക്ഷി. മീനാക്ഷി കസേരയില്‍ നിന്ന് മാറാതിരുന്നതോടെ, ഡിഎച്ച്എസ് ഓഫീസില്‍ നാടകീയ രംഗങ്ങള്‍. നടപടി സ്റ്റേ ചെയ്ത അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടിക്കെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയിലേക്ക്. ഇന്ന് തന്നെ അപ്പീല്‍ നല്‍കും. മുന്‍പ് ഡി.എച്ച്.എസ് സ്ഥാനത്തുനിന്ന് മാറ്റപ്പെട്ട ഡോ. റീന തനിക്ക് അനുകൂലമായ കോടതി വിധിയുമായാണ് ഇന്ന് രാവിലെ തിരുവനന്തപുരത്തെ […]

