National News

സമരം തുടരും, വാക്‌സിന്‍ സ്വീകരിക്കുന്നത് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച ശേഷം മാത്രം; നിലപാടിലുറച്ച് കര്‍ഷകര്‍

  • 18th January 2021
  • 0 Comments

കര്‍ഷക വിരുദ്ധമായ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ കോവിഡ് വാക്സിന്‍ സ്വീകരിക്കില്ലെന്ന് കര്‍ഷകര്‍. വീടുകളിലേക്ക് മടങ്ങുകയില്ല. സമരം തുടരും. റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിനിധികളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരി 26ലെ ട്രാക്ടര്‍ റാലി സംബന്ധിച്ച ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കര്‍ഷകര്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. തുടര്‍ന്ന് മുന്‍നിര പ്രവര്‍ത്തകര്‍, പ്രായമായവര്‍ എന്നിവര്‍ക്ക് കുത്തിവെപ്പ് നല്‍കാനാണ് […]

National News

കര്‍ഷകസമരം; ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകവുമായി പോലീസ്

  • 4th January 2021
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷം. കര്‍ഷകരുടെ മാര്‍ച്ച് തടയാന്‍ നിരവധി തവണ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഡല്‍ഹിയില്‍ നടക്കുന്ന പ്രധാന പ്രതിഷേധത്തില്‍ പങ്കുചേരുന്നതിനായാണ് കര്‍ഷകര്‍ ഹിരിയാന അതിര്‍ത്തിയില്‍ മാര്‍ച്ച് ആരംഭിച്ചത്. ഇവരെ എന്നാല്‍ ഹരിയാന പൊലീസ് തടയുകയായിരുന്നു. കര്‍ഷകര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കണ്ണീര്‍ വാതകം പ്രയോഗിച്ചത്. ഹരിയാനയിലെ രെവാരി- ആല്‍വാര്‍ അതിര്‍ത്തിയിലാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് സമരക്കാരെ മസാനിയിലുള്ള ഒരു മേല്‍പ്പാലത്തില്‍ […]

National News

അടുത്ത യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ പെട്രോള്‍ പമ്പുകളും മാളുകളും അടപ്പിക്കും, ഡല്‍ഹിയിലേക്ക് ട്രാക്ടര്‍ മാര്‍ച്ച്; പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍

  • 2nd January 2021
  • 0 Comments

കര്‍ഷകപ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ജനുവരി നാലിന് വിളിക്കുന്ന യോഗത്തില്‍ അനുകൂല തീരുമാനമല്ല ഉണ്ടാവുന്നതെങ്കില്‍ സമരത്തിന്റെ രൂപം മാറുമെന്ന് കര്‍ഷകര്‍. മൂന്ന് നിയമങ്ങളും പിന്‍വലിക്കുക, മിനിമം താങ്ങുവിലയില്‍ നിയമപരമായ സാധുത നല്‍കുക എന്നീ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി. ആറാം ഘട്ട ചര്‍ച്ചയാണ് ജനുവരി നാലിന് നടക്കുന്നത്. ഇതിന് മുന്‍പ് നടന്ന യോഗങ്ങളിലെല്ലാം തന്നെ തങ്ങള്‍ ഉന്നയിച്ചതില്‍ വെറും അഞ്ച് ശതമാനം പ്രശ്നങ്ങളില്‍ മാത്രമെ ചര്‍ച്ച നടന്നിട്ടുള്ളൂവെന്നും കര്‍ഷകര്‍ പറയുന്നു. ‘ജനുവരി […]

National News

36-ാം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം; പുതുവത്സരാഘോഷം സര്‍ക്കാറിനെതിരായ പ്രതിഷേധമാക്കും

  • 31st December 2020
  • 0 Comments

മുപ്പത്തിയാറാം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം. കേന്ദ്രസര്‍ക്കാറിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തില്‍ ഇന്നലെ വിളിച്ച ആറാമത്തെ യോഗത്തിലും സമവായമായില്ല. എന്നാല്‍ കര്‍ഷകര്‍ മുന്നോട്ടുവെച്ച വൈദ്യുതി നിയന്ത്രണ ബില്ല് പിന്‍വലിക്കുക, വയല്‍ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതിന് എതിരെയുള്ള നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു. ജനുവരി നാലിന് നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കാനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതല്‍ ചര്‍ച്ചകള്‍ നടക്കും. വിവാദ നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ല എന്ന തീരുമാനത്തില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് […]

National News

രണ്ടാം ഘട്ട ദില്ലി ചലോ മാര്‍ച്ചിന് ഇന്ന് തുടക്കം; സമരത്തിന് പശുക്കളേയും അണിനിരത്തി കര്‍ഷകര്‍

  • 13th December 2020
  • 0 Comments

കേന്ദ്ര സര്‍ക്കാരിനെതിരെ സമരം കടുപ്പിച്ച് കര്‍ഷകര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ കാര്‍ഷിക നിയമങ്ങളെ സംബന്ധിച്ചുള്ള വാഗ്ദാനത്തിനും കര്‍ഷകരെ അനുനയിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇതോടു കൂടി രണ്ടാം ഘട്ട ദില്ലി ചലോ മാര്‍ച്ചിന് തുടക്കമിട്ടിരിക്കുകയാണ് കര്‍ഷകര്‍. ഇന്ന് ആരംഭിക്കുന്ന രണ്ടാം ഘട്ട ദില്ലി ചലോ മാര്‍ച്ചിന്റെ ഭാഗമായി ഡല്‍ഹിയിലേക്കുള്ള മറ്റു ദേശീയപാതകള്‍ കൂടി ഉപരോധിക്കാനാണ് കര്‍ഷകര്‍ തീരുമാനിച്ചിരിക്കുന്നത്. ജയ്പ്പൂര്‍ ദേശീയപാതയും ആഗ്ര എക്‌സ്പ്രസ് പാതയും ഉപരോധിച്ചുകൊണ്ടുള്ള മാര്‍ച്ച് ആരംഭിച്ചു കഴിഞ്ഞു. ട്രാക്ടറുകളുമായാണ് കര്‍ഷകര്‍ എത്തുന്നത്. പ്രധാനമായും രാജസ്ഥാന്‍, ഹരിയാന, […]

കാര്‍ഷിക നിയമത്തിനെതിരെ കര്‍ഷകര്‍ സുപ്രീംകോടതിയിലേക്ക്

  • 11th December 2020
  • 0 Comments

കാര്‍ഷിക നിയമത്തില്‍ ഇടപെടണമെന്ന ആവശ്യവുമായി കര്‍ഷക സംഘടനകള്‍ സുപ്രീംകോടതിയെ സമീപിക്കും. ഭാരതീയ കിസാന്‍ യൂണിയനാണ് സുപ്രീംകോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ ഹരജിയില്‍ പറയുന്നു. അതേസമയം, കര്‍ഷക പ്രതിഷേധം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുവരുമ്പോഴും നിയമം പിന്‍വലിക്കില്ലെന്ന പിടിവാശിയിലാണ് കേന്ദ്രസര്‍ക്കാര്‍. കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും ഒരു നിയമവും പൂര്‍ണമായി കര്‍ഷകരെ ബാധിക്കുന്നതല്ലെന്നുമാണ് കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ വ്യാവാഴ്ച പറഞ്ഞത്. കര്‍ഷകര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്ന് പറയുന്ന […]

National News

കര്‍ഷകര്‍ക്ക് മുന്‍പിലേക്ക് കേന്ദ്രസര്‍ക്കാറിന്റെ അഞ്ചിന നിര്‍ദ്ദേശങ്ങള്‍

  • 9th December 2020
  • 0 Comments

പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങള്‍ വച്ച് കേന്ദ്രസര്‍ക്കാര്‍. കാര്‍ഷിക ബില്‍ പിന്‍വലിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ രേഖാമൂലം കര്‍ഷക സംഘടനകളെ അറിയിച്ചു. അതേസമയം, അഞ്ച് നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് മുന്‍പില്‍ രേഖാമൂലം നല്‍കിയിരിക്കുന്നത്. താങ്ങുവിലയില്‍ രേഖാമൂലം ഉറപ്പുനല്‍കും, സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ നിലനിര്‍ത്തും, സ്വകാര്യ മേഖലയെ നിയന്ത്രിക്കും, തര്‍ക്കങ്ങളില്‍ നേരിട്ട് കോടതിയെ സമീപിക്കാം അടക്കമുള്ള നിര്‍ദേശങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ രേഖാമൂലം അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശങ്ങളില്‍ അല്‍പസമയത്തികം സിംഗുവിലെ പ്രക്ഷോഭ സ്ഥലത്ത് സംഘടനാ നേതാക്കള്‍ ചര്‍ച്ച […]

National News

കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്രമന്ത്രിയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാതെ ശാസ്ത്രജ്ഞന്‍

  • 9th December 2020
  • 0 Comments

കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാതെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മടങ്ങി കാര്‍ഷിക ശാസ്ത്രജ്ഞന്‍. മുതിര്‍ന്ന ശാസ്ത്രജ്ഞനായ ഡോ. വരീന്ദര്‍പാല്‍ സിംഗാണ് വേദിയില്‍ നിന്ന് പുരസ്‌കാരം സ്വീകരിക്കാതെ മടങ്ങിയത്. കേന്ദ്ര മന്ത്രിയടക്കം നിരവധി പ്രമുഖര്‍ അണിനിരന്ന പരിപാടിയില്‍ അവാര്‍ഡിനായി വരീന്ദര്‍പാല്‍ സിംഗിന്റെ പേര് വിളിക്കുകയായിരുന്നു. സദസ്സ് ഹര്‍ഷാരവത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. എന്നാല്‍ വരീന്ദര്‍പാല്‍ സിംഗ് വേദിയില്‍ വെച്ച് പുരസ്‌കാരം നിരസിക്കുന്നതായി പറയുകയായിരുന്നു. കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്ത് വേദിയില്‍ […]

National News

കര്‍ഷക പ്രക്ഷോഭം തുടരും; കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ ഇനി ചര്‍ച്ചയില്ലെന്ന് കര്‍ഷകര്‍

  • 9th December 2020
  • 0 Comments

കേന്ദ്രസര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ഇനി ചര്‍ച്ചയില്ലെന്ന് ആവര്‍ത്തിച്ച് കര്‍ഷകര്‍. ഒരു വിഭാഗം കര്‍ഷക സംഘടനകളുമായി ഭാരത് ബന്ദിനു പിന്നാലെ ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ ചര്‍ച്ചയിലാണ് കര്‍ഷകര്‍ തങ്ങളുടെ നിലപാട് ആവര്‍ത്തിച്ചത്. പ്രശ്നപരിഹാരത്തിനുള്ള കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുകള്‍ എഴുതി നല്‍കാമെന്ന് അമിത് ഷാ വ്യക്തമാക്കി. കര്‍ഷക നിയമം പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, പുതിയ നിയമങ്ങള്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ‘യെസ് ഓര്‍ നോ’ മാത്രം അറിഞ്ഞാല്‍ മതി. അതിനപ്പുറം മറ്റു […]

‘ദില്ലി ചലോ മാര്‍ച്ച്’; 144 പ്രഖ്യാപിച്ച് പൊലീസ്; പകരം പ്രതീകാത്മക 288 പ്രഖ്യാപിച്ച് സമരക്കാരും

  • 2nd December 2020
  • 0 Comments

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നയിക്കുന്ന ‘ദില്ലി ചലോ മാര്‍ച്ചി’നെ നേരിടാന്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ഡല്‍ഹി പൊലീസ്. ഡല്‍ഹിയിലേക്ക് സമരക്കാര്‍ പ്രവേശിക്കുന്നത് തടയുന്നതിനായാണ് പൊലീസ് 144 ഏര്‍പ്പെടുത്തിയത്. അതേസമയം, പൊലീസ് നിരോധനാജ്ഞയെ ബദല്‍നിയമം പ്രഖ്യാപിച്ചാണ് കര്‍ഷകര്‍ സ്വാഗതം ചെയ്തത്. പൊലീസ് വിലക്കിയ ഇടങ്ങളിലേക്ക് സമരക്കാര്‍ പ്രവേശിക്കരുതെന്ന് പറയുമ്പോള്‍ കര്‍ഷകര്‍ വിലക്കിയ ഇടങ്ങളില്‍ പൊലീസ് പ്രവേശിക്കരുതെന്നാണ് പ്രതീകാത്മ 288 പ്രഖ്യാപനത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് കര്‍ഷകര്‍ വ്യക്തമാക്കുന്നു. ഡല്‍ഹി-യുപി അതിര്‍ത്തിയിലെ ഗാസിപ്പുരിലാണ് കര്‍ഷകരുടെ പ്രതീകാത്മക നിയമ പ്രഖ്യാപനം. നിയമത്തോടുള്ള അനാദരവല്ല, […]

error: Protected Content !!