ആരോഗ്യ വകുപ്പിന് തിരിച്ചടി; ഡോ. കെ ജെ റീനയെ ഡിഎച്ച്എസ് സ്ഥാനത്ത് നിന്നും നീക്കിയ നടപടിക്ക് സ്റ്റേ
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോ. കെ ജെ റീനയെ മാറ്റി നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. കെ ജെ റീനയുടെ പരാതി പരിഗണിച്ചാണ് നടപടി. ആരോഗ്യവകുപ്പ് നടപടി നീതി ലംഘനമെന്ന് ആയിരുന്നു പരാതിയില്‍ റീന ചൂണ്ടിക്കാണിച്ചിരുന്നത്. നേരത്തെ ഡോ. കെ ജെ റീനയെ സ്ഥലം മാറ്റിയ ഉത്തരവില്‍ സര്‍ക്കാര്‍ പിഴവ് തിരുത്തിയിരുന്നു. കെ ജെ റീന 15 ദിവസം അവധി എടുത്തു എന്ന പരാമര്‍ശം ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കിയിരുന്നു. […]
